Home Featured കേരളത്തിലെ ഐടി പാർക്കുകളിൽ ബാർ ബിയർ പാർലറുകൾ തുടങ്ങാനുള്ള തീരുമാനം ആട്ടിമറിച്ചു :സിഇഒ രാജിക്കത്ത് നൽകി

കേരളത്തിലെ ഐടി പാർക്കുകളിൽ ബാർ ബിയർ പാർലറുകൾ തുടങ്ങാനുള്ള തീരുമാനം ആട്ടിമറിച്ചു :സിഇഒ രാജിക്കത്ത് നൽകി

തിരുവനന്തപുരം : സംസ്ഥാനത്തെ 3 ഐടി പാർക്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ജോൺ എം.തോമസ് തൽസ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്നറിയിച്ച് സർക്കാരിനു കത്തു ജോൺ എം. നൽകി. ഭാര്യയ്ക്കും തോമസ് മക്കൾക്കും ഒപ്പം യുഎസിൽ കഴിയാനാണ് ചുമതല വിടുന്നതെന്നാണു രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളതെങ്കിലും പാർക്കിനുള്ളിൽ ബാർ ലൈസൻസ് അനുവദിക്കുന്നതു സംബന്ധിച്ച് സ്വകാര്യ ബാർ ഉടമയുമായുണ്ടായ തർക്കവും ശമ്പളക്കുറവുമാണ് തീരുമാനത്തിനു പ്രേരിപ്പിച്ച് തെന്നാണ് പ്രചാരണം.

എന്നാൽ, ഇതു രണ്ടുമല്ല രാജിക്കു കാരണമെന്നും യുഎസിലേക്കു മടങ്ങുന്നതിനായാണ് ചുമതല വിടുന്നതെന്നും ജോൺ എം.തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി യുഎസിൽനിന്നു മടങ്ങിയെത്തിയ ശേഷമേ രാജിക്കത്തിൻമേൽ തീരുമാനമെടുക്കൂ.

കോഴിക്കോട് എൻഐടിയിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം യുഎസിലെ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ജോണിനു കേരളത്തിലേക്കു ക്ഷണം ലഭിച്ചത്. തിരുവനന്തപുരത്തെ ടെക്നോപാർക്ക്, കൊച്ചിയിലെ ഇൻഫോപാർക്ക്, കോഴിക്കോട്ടെ സൈബർ പാർക്ക് എന്നിവയുടെ സിഇഒ ആയി കഴിഞ്ഞ വർഷം മാർച്ചിൽ ചുമതലയേറ്റു.

ടെക്നോപാർക്കിൽ ഒട്ടേറെ വികസന പദ്ധതികൾ പാതിവഴിയിലെത്തി നിൽക്കുമ്പോഴാണ് സിഇഒ സ്ഥാനമൊഴിയുന്നത്.നയംമാറ്റത്തിന്റെ ഭാഗമായി ഐടി പാർക്കുകൾക്കുള്ളിൽ ക്ലബ് ലൈസൻസോടെ ബാറുകൾക്ക് പ്രവർത്തിക്കുന്നതിനു ചട്ടഭേദഗ തിക്ക് ഒരുങ്ങുകയാണ് സർക്കാർ.

ഇതിനായി ഐടി വകുപ്പിൽ നിന്ന് അഭിപ്രായം തേടിയിരുന്നു. പഞ്ചന ക്ഷത്ര ഹോട്ടലുകൾക്കു മാത്രമേ ഐടി പാർക്കുകളിൽ ബാറുകൾ തുറക്കാൻ അനുമതി നൽകാവുഎന്ന വകുപ്പിന്റെ ശുപാർശ ചില ബാറുടമകളെ ചൊടിപ്പിച്ചു. ഇതു ചോദ്യം ചെയ്ത് അടുത്തിടെ ഒരു ബാറുടമ ടെക്നോപാർക്കിലെത്തി സിഇഒയോടു കയർത്തു സംസാരിച്ചിരുന്നു.

ഭരണകക്ഷി നേതാക്കളുമായി അടുപ്പം പുലർത്തുന്ന ഈ ബാറുടമയുടെ ഇടപെടലാണ് സിഇഒയെ രാജിക്കു പ്രേരിപ്പിച്ചതെ ന്നാണു പ്രചാരണമെങ്കിലും സ്ഥി രീകരണമില്ല. സംസ്ഥാന സ്റ്റാർട്ട പ് മിഷന്റെ ചുമതലയും ഇപ്പോൾ ജോൺ എം.തോമസാണ് വഹിക്കുന്നത്.

ബീയർ പാർലർ തുടങ്ങാനുള്ള ശ്രമവും അട്ടിമറിച്ചു

തിരുവനന്തപുരം • ടെക്നോ പാർക്കിൽ ബീയർ പാർലർ ആരംഭിക്കാനുള്ള ശ്രമവും സമാനരീതിയിൽ 3 വർഷം മുൻപ് അട്ടിമറിച്ചിരുന്നു. പാർ ക്കിനുള്ളിൽ പ്രവർത്തിച്ചിരുന്ന കെടിഡിസി റസ്റ്ററന്റിനെ ബീ യർ പാർലറാക്കി പരിഷ്കരി ക്കാനായിരുന്നു തീരുമാനം.ഈ നീക്കം മണത്തറിഞ്ഞ ചി ലർ പ്രാദേശിക രാഷ്ട്രീയനേ താക്കളെ ഇളക്കിവിട്ടു. പിന്നാ ലെ സമരവും പ്രതിഷേധവും അരങ്ങേറി. ബീയർ പാർലർ തുറക്കുന്നതിന് ടെക്കികളുടെ വലിയ പിന്തുണയുണ്ടായിരു ന്നെങ്കിലും സമ്മർദം കാരണം നീക്കം ഉപേക്ഷിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group