Home Featured വീഡിയോ കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കമ്ബനി; ഇന്ത്യയിലെയും അമേരിക്കയിലെയും ജീവനക്കാര്‍ക്കാണ് ജോലി നഷ്ടം

വീഡിയോ കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കമ്ബനി; ഇന്ത്യയിലെയും അമേരിക്കയിലെയും ജീവനക്കാര്‍ക്കാണ് ജോലി നഷ്ടം

ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്ബനിയാണിത്. ‘നിങ്ങള്‍ ഈ ​ഗ്രൂപ്പില്‍ വിളിച്ചിട്ടുണ്ടെങ്കില്‍ പുറത്താക്കപ്പെടുന്ന നിര്‍ഭാ​ഗ്യരുടെ ​സംഘത്തിലൊരാളാണ് നിങ്ങളും,’ സിഇഒ സൂം വെബിനാറില്‍ പറയുന്നു. ജോലിയിലെ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് നടപടി. കമ്ബനിയിലെ 9 ശതമാനം ജീവനക്കാരെയാണ് പുറത്താക്കിയിരിക്കുന്നത്.വളരെയധികം സങ്കടമുണ്ടാക്കിയ തീരുമാനമാണിതെന്നും എന്നാല്‍ തങ്ങളുടെ അനുദിനം കുതിക്കുന്ന തൊഴിലിടമായി മാറാനുള്ള കമ്ബനിയുടെ തീരുമാനത്തിന്റെ ഭാ​ഗമാണിതെന്നും കമ്ബനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെവിന്‍ റയാന്‍ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ഇത്തരത്തിലൊരു തീരുമാനം താനെടുക്കുന്നതെന്നാണ് സിഇഒ വിശാല്‍ ​വിശാല്‍ ​ഗാര്‍​ഗിന്റെ പ്രതികരണം. ‘എന്റെ കരിയറില്‍ ഇത് രണ്ടാം തവണയാണ് ഞാനിത് ചെയ്യുന്നത്. എനിക്കിത് ചെയ്യണമെന്നില്ല. മുമ്ബ് ഇങ്ങനെ ചെയ്ത സമയത്ത് ഞാന്‍ കരഞ്ഞിരുന്നു,’ സൂം കോളില്‍ സിഇഒ പറഞ്ഞു.

അതേസമയം ഒരു ദിവസം രണ്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്യുക, പ്രൊഡക്റ്റിവിറ്റി ഇല്ലായ്മ എന്നീ ആരോപണങ്ങള്‍ സിഇഒ ജോലിക്കാര്‍ക്കെതിരെ ഉന്നയിച്ചതായി ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സിഇഒ ​ഗാര്‍​ഗ് നേരത്തെയും സമാന വിവാദത്തിലകപ്പെട്ടിട്ടുണ്ട്. ജോലിക്ക് വേ​ഗതയില്ലെന്ന് പറഞ്ഞ് ഇയാള്‍ ജീവനക്കാര്‍ക്കയച്ച കത്ത് നേരത്തെ വിവാദമായിരുന്നു. ‘നിങ്ങള്‍ വളരെ പതുക്കെയാണ്. നിങ്ങള്‍ ഒരു കൂട്ടം മണ്ടന്‍മാരായ ഡോള്‍ഫിനുകളാണ്. അതിനാല്‍ നിര്‍ത്തിക്കോ. നിര്‍ത്തൂ, ഇപ്പോള്‍ തന്നെ നിര്‍ത്തൂ. നിങ്ങള്‍ എന്നെ ലജ്ജിപ്പിക്കുന്നു,’ ജീവനക്കാര്‍ക്കുള്ള മെയിലില്‍ സിഇഒ എഴുതിയത് ഇങ്ങനെയായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group