ബെംഗളൂരു : സംസ്ഥാനത്തെ വരൾച്ചബാധിതപ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം വ്യാഴാഴ്ചയെത്തും.രാവിലെ ബെംഗളൂരുവിലെത്തുന്ന സംഘം അടുത്ത അഞ്ചുദിവസങ്ങളിൽ വരൾച്ചബാധിതജില്ലകൾ സന്ദർശിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും സംഘം കൂടിക്കാഴ്ച നടത്തും.വിജയപുര, ബെലഗാവി, ബാഗൽകോട്ട്, ധാർവാഡ്, ചിത്രദുർഗ, ഹവേരി, ഗദക്, കൊപ്പാൾ, വിജയപുര, ചിക്കബെല്ലാപുര, തുമകൂരു, ദാവണഗെരെ എന്നീ ജില്ലകളാണ് കേന്ദ്രസംഘം സന്ദർശിക്കുക. മഴ ലഭിക്കാത്തതിനെത്തുടർന്ന് വലിയതോതിൽ കൃഷിനാശമുണ്ടായ ജില്ലകളാണിത്.
പ്രദേശത്തെ കർഷകരിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കും. അതാത് ജില്ലാപഞ്ചായത്തുകളോട് വരൾച്ച സംബന്ധിച്ച രേഖകൾ തയ്യാറാക്കാൻ സംസ്ഥാനസർക്കാർ നേരത്തേ നിർദേശം നൽകിയിരുന്നു.കേന്ദ്രത്തിൽനിന്ന് 4000 കോടിയുടെ അടിയന്തരസഹായം ലഭിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം.
40 ലക്ഷം ഹെക്ടറിലെ കൃഷിയാണ് വെള്ളമില്ലാത്തതിനെത്തുടർന്ന് പൂർണമായി നശിച്ചിരിക്കുന്നത്. ഇതിലൂടെ 28,000 കോടിയുടെ നഷ്ടം കർഷകർക്കുണ്ടായെന്നാണ് കണക്ക്. റാഗി, ചോളം, നെല്ല് ഉൾപ്പെടെയുള്ള വിളകൾക്ക് നാശമുണ്ടായി.കേന്ദ്രസഹായം ലഭ്യമായശേഷം ഈ തുക കടക്കെണിലായ കർഷകർക്ക് വിതരണംചെയ്യും. നേരത്തേ 195 താലൂക്കുകളെ സംസ്ഥാനസർക്കാർ വരൾച്ചബാധിതപ്രദേശമായി പ്രഖ്യാപിച്ചിരുന്നു.
ബെംഗളൂരു: കാറിന് തീപിടിച്ച് യുവതിയും രണ്ട് പെൺമക്കളും വെന്തു മരിച്ചു
ചൊവ്വാഴ്ച പുലർച്ചെ ബെംഗളൂരുവിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശിനിയായ ഒരു സ്ത്രീയും അവളുടെ രണ്ട് കുട്ടികളും വെന്തുമരിച്ചുവെന്ന് പോലീസ് അറിയിച്ചു.മരിച്ചവരെ എം സിന്ധുര (31), അവരുടെ മക്കളായ എം കുശാവി (2), എം പ്രണവി (6) എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സിന്ധുരയുടെ ഭർത്താവ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മഹേന്ദ്രൻ ബിയാണ് കാർ ഓടിച്ചിരുന്നത്.തലഘട്ടപുരയിലെ നൈസ് റോഡിൽ മാരകമായ അപകടത്തിന് മുമ്പ് ഡ്രൈവർ ഉറങ്ങിയിരിക്കാം അല്ലെങ്കിൽ വാഹനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ അനുഭവപ്പെട്ടതായിരിക്കാ, ഉദ്യോഗസ്ഥൻ പറഞ്ഞു.
പുലർച്ചെ 2.50 ഓടെ കാർ മീഡിയനിൽ ചാടി മറുവശത്ത് നിന്ന് വന്ന ട്രക്കിൽ ഇടിക്കുകയും സോമപുര ജംക്‌ഷനു സമീപം മറിഞ്ഞ് തീപിടിക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു.സേലം സ്വദേശികളായ കുടുംബം ബംഗളൂരുവിലെ രാമമൂർത്തിനഗറിലെ വിജിനപുരയിലാണ് താമസിച്ചിരുന്നത്.പെട്ടെന്ന് തീ പടർന്നു, സിന്ധുരയെയും കുശാവിയെയും പിൻസീറ്റിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല. തീ പടരുന്നതിന് മുമ്പ് ട്രക്ക് ഡ്രൈവറും മറ്റുള്ളവരും ചേർന്ന് മുൻവശത്തെ വാതിൽക്കൽ നിന്ന് മഹേന്ദ്രനെയും പ്രണവിയെയും പുറത്തെടുത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു.