Home Featured രാജ്യത്ത് ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, കമ്ബ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, കമ്ബ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, കമ്ബ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. HSN 8741-ന് കീഴില്‍ വരുന്ന അള്‍ട്രാ സ്മോള്‍ ഫോം ഫാക്ടര്‍ കമ്ബ്യൂട്ടറുകളുടെയും സെര്‍വറുകളുടെയും ഇറക്കുമതിയും കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന.ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതി അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായി ഓഗസ്റ്റ് മൂന്നിന് വാണിജ്യ മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു.

HSN 8741-ന് കീഴില്‍ വരുന്ന ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, ഓള്‍-ഇൻ-വണ്‍ പേഴ്‌സണല്‍ കമ്ബ്യൂട്ടറുകള്‍, അള്‍ട്രാ സ്മോള്‍ ഫോം ഫാക്ടര്‍ കമ്ബ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കും. സാധുതയുള്ള ലൈസൻസിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂ.ഓണ്‍ലൈൻ പോര്‍ട്ടല്‍ കൊറിയര്‍ വഴിയും പോസ്റ്റ് വഴിയും ലാപ്‌ടോപ്പോ ടാബ്‌ലെറ്റോ പേഴ്‌സണല്‍ കമ്ബ്യൂട്ടറോ ഇറക്കുമതി ചെയ്യാൻ അനുവദിക്കും.

വ്യക്തിഗത ഉപയോഗത്തിനും ഗവേഷണത്തിനും ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍ തുടങ്ങിയവ വാങ്ങുന്നതിന് നിയന്ത്രണവുമില്ലെന്ന് ഡിജിഎഫ്‌ടി വിജ്ഞാപനത്തില്‍ അറിയിച്ചു. Dell, Acer, Samsung, LG, Panasonic, Apple Inc, Lenovo, HP Inc എന്നിവയാണ് ഇന്ത്യൻ വിപണിയില്‍ ലാപ്‌ടോപ്പുകള്‍ വില്‍ക്കുന്ന ചില പ്രധാന കമ്ബനികള്‍. ഗണ്യമായ ഒരു ഭാഗം ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു.

തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പത്താംക്ളാസുകാരി; പൊലീസും നാട്ടുകാരും വട്ടംകറങ്ങിയത് മണിക്കൂറുകള്‍

കണ്ണൂർ* : ഒമ്നി വാനിലെത്തിയ നാലംഗസംഘം തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പത്താംക്ളാസുകാരിയുടെ പരാതി നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി.മണിക്കൂറുകള്‍ നീണ്ടഅന്വേഷണത്തിനൊടുവില്‍ സ്കൂളില്‍ പോകാതിരിക്കാൻ മെനഞ്ഞ കഥയാണിതെന്ന് അറിഞ്ഞതോടെയാണ് ഒരു നാടിന്റെ ആശങ്ക ഒന്നാകെ അയഞ്ഞത്.ഇന്നലെ രാവിലെയാണ് 8.45 ഓടെ കക്കാട് കുഞ്ഞിപ്പള്ളിയിലാണ് സംഭവം. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുമ്ബോള്‍ വഴിയില്‍ വച്ച്‌ കറുത്ത ഒമ്നി വാനിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് പതിനഞ്ചുകാരി പരാതിപ്പെട്ടത്. കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന റോഡില്‍ വച്ച്‌ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.

കുതറി മാറി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി അവകാശപ്പെട്ടിരുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാരും പൊലീസും പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയായിരുന്നു.എന്നാല്‍ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞ റോഡിലേക്ക് ഈ സമയത്ത് ഒരു ഒമ്നി വാൻ പോലും കടന്നു പോയതായി കണ്ടില്ല. കുഞ്ഞിപ്പള്ളിയിലെ യൂണിറ്റി സെന്ററിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ ഈ കാര്യം വ്യക്തമായെന്ന് എ.സി.പി ടി.കെ രത്നകുമാര്‍ പറഞ്ഞു. രാവിലെ എട്ടു മുതല്‍ 11.30 വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. പെണ്‍കുട്ടി പറഞ്ഞ സമയത്ത് കുഞ്ഞിപ്പള്ളിയില്‍ കൂടി ഒരു ഒമ്നി വാൻ മാത്രമാണ് കടന്ന് പോയത്.

എന്നാല്‍ ആ വാഹനമാകട്ടെ പെണ്‍കുട്ടി പറഞ്ഞ പള്ളിക്കുന്നിലേക്ക് പോകുന്ന റോഡിലേക്ക് കയറാതെ നേരെ പോവുകയായിരുന്നു. ഇത് തൊട്ടടുത്തുളള സ്‌കൂളിലെ വാഹനമാണെന്ന് പിന്നീട് വ്യക്തമായി. ഈ വാഹനത്തിന്റെ നിറം പെണ്‍കുട്ടി പറഞ്ഞതുപോലെ കറുപ്പായിരുന്നില്ല. ഈ വാഹനത്തിന്റെ ഡ്രൈവറില്‍ നിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു.അന്വേഷണം ഇത്രയും എത്തിയപ്പോഴാണ് പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. അപ്പോഴാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് താൻ വെറുതെ പറഞ്ഞതാണെന്ന് പെണ്‍കുട്ടി സമ്മതിച്ചത്. എ.സി.പി ടി.കെ രത്നകുമാര്‍, സിറ്റി പൊലീസ് ഇൻസ്‌പെക്ടര്‍ ബിജു പ്രകാശ്, ടൗണ്‍ പൊലീസ് എസ്.ഐ സി.എച്ച്‌ നസീബ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകളോളം ഇല്ലാത്ത അക്രമികള്‍ക്കായി പൊലീസ് വട്ടംകറങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group