നിയമങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. കമ്ബനികൾ ഇന്ത്യക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിയമം പുറപ്പെടുവിച്ചത്.കമ്ബനികളുടെ ഉള്ളടക്ക മോഡറേഷൻ തീരുമാനങ്ങളുടെ അപ്പീലുകൾ കേൾക്കാൻ ഒരു സർക്കാർ പാനൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഐടി നിയമത്തിലെ കരട് കഴിഞ്ഞയാഴ്ച സർക്കാർ പുറത്തിറക്കിയിരുന്നു.
എന്നാൽ അത് പെട്ടന്ന് പിൻവലിച്ച് നിയമത്തിന്റെ കരട് പിന്നെയും പുറത്തിറക്കുകയായിരുന്നു. നിയമത്തിൽ സർക്കാർ 30 ദിവസത്തിനകം പൊതുജനങ്ങളുടെ അഭിപ്രായം തേടും. സാമൂഹ്യ മാധ്യമങ്ങളിലെ സുരക്ഷയെച്ചൊല്ലി കേന്ദ്രസർക്കാർ നിരവധി ടെക് ഭീമന്മാരുമായി ബന്ധം വഷളാക്കിയിരുന്നു. പുതുക്കിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ സ്ഥാപനങ്ങളുടെ നിയന്ത്രണം കർശനമാകും.
‘ഒരുപാട് (സാങ്കേതിക) ഇടനിലക്കാർ ഇന്ത്യൻ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാനായി പ്രവർത്തിച്ചിട്ടുണ്ട്,’ എന്ന് ഏതെങ്കിലും കമ്ബനിയുടെ പേരെടുത്തു പറയാതെ സർക്കാർ വിമർശിച്ചു. എന്നാലിത്ട്വിറ്ററിനെയുദ്ദ്യേശിച്ചാണെന്നാണ് വിലയിരുത്തൽ.
കർഷക പ്രതിഷേധങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് സർക്കാർ പറഞ്ഞ അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഉത്തരവുകൾ പൂർണ്ണമായും പാലിക്കാൻ ട്വിറ്റർ വിസമ്മതിച്ചിരുന്നു. ഇത് ഇന്ത്യൻ സർക്കാരും ട്വിറ്ററും തമ്മിൽ സംഘർഷത്തിനും കാരണമായി. നയങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള സ്വാധീനമുള്ള വ്യക്തികളുടെ അക്കൗണ്ടുകൾ ബ്ലോക്ക്ചെയ്തതിനും ട്വിറ്റർ ഇന്ത്യയി പഴികേട്ടിരുന്നു.