Home Featured 67 അശ്ലീലസൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ച്‌ കേന്ദ്രസര്‍ക്കാര്‍

67 അശ്ലീലസൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ​67 അശ്ലീലസൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.പൂണെ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 63 വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.

ഉത്തരാഖണ്ഡ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാല് വൈബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തത്.2021ലെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നിയമപ്രകാരം ഭാഗികമായോ പൂര്‍ണമായോ നഗ്നത പ്രകടിപ്പിക്കുന്ന വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ കേ​ന്ദ്രസര്‍ക്കാറിന് ഉത്തരവിടാം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത് നിരോധിക്കാനുള്ള ബാധ്യത ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കുമുണ്ട്.

മുമ്ബും കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ നിരോധനം കൊണ്ടു വന്നിരുന്നു. എന്നാല്‍, ഇത് പലപ്പോഴും കാര്യക്ഷമമായിരുന്നില്ല. മിറര്‍ യു.ആര്‍.എല്ലുകളിലൂടെ പല വെബ്സൈറ്റുകളും നിരോധനം മറികടക്കുന്നതാണ് കണ്ടത്. ഇപ്പോഴത്തെ നിരോധനവും വെബ്സൈറ്റുകള്‍ ഈ രീതിയില്‍ മറികടക്കുമോ​യെന്ന ആശങ്ക സൈബര്‍ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.

ലാപ്ടോപ് ഓഡര്‍ ചെയ്തു കിട്ടിയത് അലക്ക് സോപ്പ്

അഹമ്മദാബാദ് : ഫ്‌ളിപ്കാര്‍ട്ടിന്‍റെ ‘ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍’ അതില്‍ നല്‍കിയ വന്‍ ഓഫറുകള്‍ കാരണം, വളരെ ഏറെ ആള്‍ക്കാരെയാണ് ആകര്‍ഷിച്ചത്.ഇന്ത്യയിലെ ഉത്സവകാലത്തിന് മുന്നോടിയായി നടന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് മേളയില്‍ ഇലക്‌ട്രോണിക് സാധനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന ആളുകള്‍ ഈ ഓഫറുകള്‍ക്കൊപ്പം ഇത്തരം ഇടപാടിന്‍റെ സുരക്ഷയും നോക്കണം എന്നതിന് ഉദാഹരണമാകുകയാണ് പുതിയ സംഭവം. അഹമ്മദാബാദ് ഐഐഎമ്മിലെ ഒരു വിദ്യാര്‍ത്ഥി പിതാവിനായി ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തതാണ് സംഭവത്തിന്‍റെ തുടക്കം.

രണ്ട് ദിവസം മുമ്ബ് ലിങ്ക്ഡ് ഇനില്‍ യഷവി ശര്‍മ്മ ഇട്ട പോസ്റ്റാണ് വിവാദ സംഭവത്തിന്‍റെ തുടക്കം. തന്‍റെ പിതാവിനായി ‘ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍’ സമയത്ത് ഒരു ലാപ്‌ടോപ്പ് വാങ്ങിയെന്നും എന്നാല്‍ ലഭിച്ചത് അലക്ക് സോപ്പാണ് എന്നാണ് ഈ യുവാവിന്‍റെ പരാതി. “ഓപ്പണ്‍ ബോക്സ് ഡെലിവറി നിയമം (ഒബിഡി നിയമം) തന്റെ പിതാവിന് അറിയില്ലായിരുന്നുവെന്നും. അതിനാല്‍ ഫ്ലിപ്പ്കാര്‍ട്ട് പണം നല്‍കില്ലെന്ന് അറിയിച്ചുവെന്നുമാണ് ഇദ്ദേഹം പോസ്റ്റില്‍ പറഞ്ഞത്.

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഓപ്പണ്‍ ബോക്സ് ഡെലിവറി നിയമ പ്രകാരം. ഓഡര്‍ ചെയ്ത സാധനം തന്നെ ഡെലിവറി ചെയ്തുവെന്ന് ഉറപ്പാക്കാന്‍ ഡെലിവറി ചെയ്യുന്ന ഏജന്‍റിന്‍റെ സാന്നിധ്യത്തില്‍ തന്നെ ഉപഭോക്താവ് പാക്കേജ് തുറക്കണം. ഇത് പ്രകാരം എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അറിയാന്‍ സാധിക്കും.എന്നിട്ട് മാത്രമേ യാഥാര്‍ത്ഥ പാക്കേജാണ് ലഭിച്ചത് എന്ന ഒടിപി കൈമാറാന്‍ പാടുള്ളൂ. എന്നാല്‍ യഷവി ശര്‍മ്മയുടെ പിതാവിന് ഇത് അറിയില്ലായിരുന്നു. ഇതോടെയാണ് ഫ്ലിപ്പ്കാര്‍ട്ട് ആദ്യം പണം തിരിച്ച്‌ നല്‍കാന്‍ വിസമ്മതിച്ചത്. ഇതോടെയാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടത്.

ഓപ്പണ്‍ ബോക്സ് ഡെലിവറി സംവിധാനത്തെക്കുറിച്ച്‌ തന്‍റെ പിതാവിന് അറിയില്ലെന്നും, ഒടിപി ഡെലിവറി സമയത്ത് നല്‍കേണ്ടതാണെന്ന് അദ്ദേഹം കരുതിയെന്നാണ് യഷവി ശര്‍മ്മ പറയുന്നത്. എന്നാല്‍ പിന്നീട് ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ തീരുമാനം മാറ്റിയെന്നാണ് തന്‍റെ ലിങ്ക്ഡ്‌ഇന്‍ പോസ്റ്റില്‍ ശര്‍മ്മ പറയുന്നത്. എന്നാല്‍ പണം ഇതുവരെ തിരിച്ച്‌ അക്കൌണ്ടില്‍ എത്തിയില്ലെന്നും, അതുവരെ പോസ്റ്റ് ഡിലീറ്റ് ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group