Home Featured വീണ്ടും ‘ഡിജിറ്റല്‍ സ്‌ട്രൈക്ക്’; ലോണ്‍ ആപ്പുകള്‍ അടക്കം 232 ചൈനീസ് ആപ്പുകള്‍ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

വീണ്ടും ‘ഡിജിറ്റല്‍ സ്‌ട്രൈക്ക്’; ലോണ്‍ ആപ്പുകള്‍ അടക്കം 232 ചൈനീസ് ആപ്പുകള്‍ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ദേശ സുരക്ഷ കണക്കിലെടുത്ത് വീണ്ടും ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ നടപടി ആരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍.ഇത്തവണ 138 ചൂതാട്ട ആപ്പുകളും 94 ലോണ്‍ ആപ്പുകളുമാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കാന്‍ പോകുന്നത്.കഴിഞ്ഞ രണ്ടുവര്‍ഷമായി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ചൈനീസ് ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ വരികയാണ് കേന്ദ്രസര്‍ക്കാര്‍.

ഇതിനോടകം തന്നെ നൂറ് കണക്കിന് ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. ഇതില്‍ അവസാനം എന്ന നിലയില്‍ 138 ചൂതാട്ട ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഉടന്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു.ലോണെടുത്ത ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.ഐടി നിയമത്തിലെ 69 വകുപ്പിന്റെ ലംഘനം നടന്നതായി ചൂണ്ടിക്കാണിച്ചാണ് നടപടി ആരംഭിച്ചത്. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ചൂതാട്ടം നിരോധിച്ചിട്ടുണ്ട്.

എയ്‌റോ ഇന്ത്യ ഷോ; ബെംഗളുരുവില്‍ ഇറച്ചി, കോഴി, മത്സ്യം കടകള്‍ തുറക്കുന്നതിന് വിലക്ക്

ബെംഗളുരു | ബെംഗളൂരുവിലെ യെലഹങ്കയില്‍ ഇറച്ചി കടകള്‍ അടച്ചിടാന്‍ ഉത്തരവ്. ഫെബ്രുവരി 20 വരെ ഇറച്ചി, കോഴി, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ അടച്ചിടാനാണ് ഉത്തരവ്.ഫെബ്രുവരി 13 മുതല്‍ 17 വരെ വായുസേന നടത്തുന്ന ‘എയ്റോ ഇന്ത്യ ഷോയ്്ക്ക്’ സുരക്ഷാ ഒരുക്കുന്നതിനാണ് നിരോധനം. വായുവില്‍ പക്ഷികളുടെ സാന്നിധ്യം കുറയ്ക്കാന്‍ മാലിന്യ നിര്‍മാര്‍ജന നടപടികളും ആരംഭിച്ചിട്ടുണ്ട്.

യെലഹങ്കയിലെ സ്റ്റേഷന്‍ എയ്റോസ്പേസ് സേഫ്റ്റി ആന്‍ഡ് ഇന്‍സ്പെക്ഷന്‍ ഓഫീസര്‍, എയര്‍ഫോഴ്സ് സ്റ്റേഷനിലെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഇറച്ചിക്കടകള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ട് ജോയിന്റ് സെക്രട്ടറി ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക്കിന് (ബിബിഎംപി) കത്തയച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഉത്തരവ്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നത് അനുവദിക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു.എയ്റോ ഇന്ത്യയുടെ സുരക്ഷ കണക്കിലെടുത്ത്, എയര്‍ഫീല്‍ഡിന് സമീപമുള്ള പക്ഷികളുടെ സാന്നിധ്യം കുറയ്ക്കുന്നതിന് കര്‍ശനമായ മാലിന്യ നിര്‍മാര്‍ജന നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എയര്‍ഫോഴ്‌സ് ബേസ് യെലഹങ്ക ഫെബ്രുവരി 13 മുതല്‍ ഫെബ്രുവരി 17 വരെ എയ്‌റോ ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group