Home Featured ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം; ‘രജിസ്റ്റർ ചെയ്ത് 10 വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം, ഓൺലൈനായി പുതുക്കാം

ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം; ‘രജിസ്റ്റർ ചെയ്ത് 10 വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം, ഓൺലൈനായി പുതുക്കാം

ദില്ലി:ആധാര്‍ കാര്‍ഡില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്രം. പത്ത് വര്‍ഷം കൂടുമ്പോള്‍ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കി നല്‍കണം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം.വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കാം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം.

നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല.ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, വ്യക്തികളുടെ തിരിച്ചറിയൽ മാർഗമായി ആധാർ നമ്പർ മാറിയിട്ടുണ്ട്.

വിവിധ സർക്കാർ പദ്ധതികളിലും സേവനങ്ങളിലും ആധാർ നമ്പർ ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ആധാർ നിർബന്ധമാണ് ഇപ്പോൾ. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, തിരിച്ചറിയൽ/സർട്ടിഫിക്കേഷനിലെ അസൗകര്യങ്ങൾ ഒഴിവാക്കാൻ വ്യക്തികൾ അവരുടെ ആധാർ ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

അവര്‍ നിയമപരമായിത്തന്നെ പിരിഞ്ഞു”; സാനിയ – ഷുഐബ് വിവാഹ മോചനം കഴിഞ്ഞതായി സുഹൃത്ത്; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്.ഇരുവരുടെയും സുഹൃത്തിനെ ഉദ്ധരിച്ച്‌ സ്‌പോര്‍ട്‌സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സാനിയയോ ഷുഐബോ ഇതിനോടു പ്രതികരിച്ചിട്ടില്ല.”അവര്‍ നിയമപരമായിത്തന്നെ പിരിഞ്ഞു, കൂടുതല്‍ പറയാനാവില്ല” എന്നാണ് ഷുഐബ് മാലിക്കിന്റെ മാനേജ്‌മെന്റ് ടീമില്‍ അംഗം കൂടിയായ സുഹൃത്തിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതു സ്ഥിരീകരിച്ച വിവരം ആണെന്നും കൂടുതല്‍ പറയാനാവില്ലെന്നും ഇയാള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ക്ക് പിന്നില്‍ വിവാഹ മോചനം സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍ എന്നാണ് സാനിയ മിര്‍സ ഇന്‍സ്റ്റാ സ്‌റ്റോറിയായി കുറിച്ചത്. സാനിയയും മാലിക്കും ഏറെ നാളുകളായി ഒരുമിച്ച്‌ അല്ല കഴിയുന്നത് എന്ന റിപ്പോര്‍ട്ടുകളും ഇതോടെ ശക്തമായി.സാനിയ ദുബൈയിലും ഷുഐബ് പാകിസ്ഥാനിലുമാണ് ഇപ്പോഴുള്ളത്.

മകന്‍ ഇസ്ഹാന്‍ ഇരുവരുടേയും അടുത്തായാണ് മാറി മാറി കഴിയുന്നത്.ഇസ്ഹാന്റെ ജന്മദിനം സാനിയയും മാലിക്കും ദുബായില്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ മാലിക് ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെങ്കിലും സാനിയ അതിന് തയ്യാറായില്ല. പ്രയാസമേറിയ ദിനങ്ങളെ അതിജീവിക്കാന്‍ എന്നെ സഹായിക്കുന്ന നിമിഷങ്ങള്‍ എന്ന് പറഞ്ഞ് സാനിയ കഴിഞ്ഞ ദിവസം മകനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു

You may also like

error: Content is protected !!
Join Our WhatsApp Group