Home Featured വാഹനാപകടത്തിലെ പരാതികള്‍ ഇനി പെട്ടെന്ന് പരിഹരിക്കാം; ക്ലെയിമിന് പുതിയ പോര്‍ട്ടല്‍ അവതരിപ്പിച്ച്‌ കേന്ദ്രസര്‍ക്കാർ

വാഹനാപകടത്തിലെ പരാതികള്‍ ഇനി പെട്ടെന്ന് പരിഹരിക്കാം; ക്ലെയിമിന് പുതിയ പോര്‍ട്ടല്‍ അവതരിപ്പിച്ച്‌ കേന്ദ്രസര്‍ക്കാർ

ന്യൂഡല്‍ഹി: വാഹനാപകടങ്ങളും ക്ലെയിമുകളും സംബന്ധിച്ച ഡേറ്റബേസ് ഉള്‍പ്പെടെ ലഭ്യമാക്കുന്ന പുതിയ പോര്‍ട്ടല്‍, ഇന്‍ഷുറന്‍സ് കമ്ബനികള്‍ സജ്ജമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.കടലാസു ജോലികള്‍ കുറയ്ക്കാനും എളുപ്പത്തില്‍ ക്ലെയിമുകള്‍ ഉറപ്പാക്കാനുമാണിത്.

ഓരോ വാഹനാപകടത്തെക്കുറിച്ചും പൊലീസ്, ഡേറ്റ ബേസിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യും. വാഹന്‍ പോര്‍ട്ടലിന്റെ ഭാഗമായ വാഹനങ്ങള്‍ അപകടത്തില്‍ പെടുമ്ബോള്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്കും പോര്‍ട്ടലില്‍ നിന്ന് അറിയിപ്പു ലഭിക്കും.ക്ലെയിമുകളുടെ തീര്‍പ്പിനായി ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷനും ഇന്‍ഷുറന്‍സ് കമ്ബനികളുമായി ചേര്‍ന്ന് പോര്‍ട്ടലും മൊബൈല്‍ ആപ്പും തയാറാക്കണമെന്നു നേരത്തേ കോടതി നിര്‍ദേശിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group