ന്യൂഡല്‍ഹി: ആധുനികസൗകര്യങ്ങളുള്ള 75 റേഷന്‍ കടകള്‍ വീതം ഓരോ ജില്ലയിലും സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.കാത്തിരിപ്പുകേന്ദ്രം, ശുചിമുറി, ശുദ്ധജലം, സിസിടിവി ക്യാമറ എന്നി ആധുനിക സൗകര്യങ്ങളോടുകൂടിയ റേഷന്‍ കടകള്‍ സജ്ജമാക്കാനാണ് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണവകുപ്പു സെക്രട്ടറി സഞ്ജീവ് ചോപ്ര നിര്‍ദേശിച്ചത്.
മറ്റു കടകളില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കൂടി റേഷന്‍ കടകളില്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം കത്തയച്ചിട്ടുണ്ട്. കടയുടമകള്‍ക്ക് അധികവരുമാനം ലഭിക്കാന്‍ ഇതു സഹായിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
ഗൂഗിള്‍ ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടല്‍; 450 പേര്‍ ഭീഷണിയില്‍
ന്യൂഡല്‍ഹി: ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടലിന് പ്രമുഖ ടെക് കമ്ബനിയായ ഗൂഗിള്‍ നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ട്.ഗൂഗിളിന്റെ ഇന്ത്യന്‍ ഘടകമായ ഗൂഗിള്‍ ഇന്ത്യയുടെ കീഴില്‍ രാജ്യത്ത് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകൡ പ്രവര്‍ത്തിക്കുന്ന 450ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്ബനി നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇതിന്റെ ഭാഗമായി പിരിച്ചുവിടാന്‍ തീരുമാനിച്ച ജീവനക്കാര്‍ക്ക് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കി. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് അറിയുന്നത്.
കഴിഞ്ഞമാസം ഗൂഗിളിന്റെ മാതൃകമ്ബനിയായ ആല്‍ഫാബെറ്റ് 12000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതില്‍ ഈ 450 ഉം ഉള്‍പ്പെടുമോ എന്ന കാര്യം വ്യക്തമല്ല.കമ്ബനിയുടെ വളര്‍ച്ചയില്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരായതെന്നാണ് ആല്‍ഫാബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ അന്ന് പറഞ്ഞത്.