മൈസൂരു: തീർഥാടനകേന്ദ്രങ്ങളുടെ പുനരുജ്ജീവനത്തിനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ചാമുണ്ഡിമല വികസിപ്പിക്കാൻ അനുമതിയായി. 45.70 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കേന്ദ്ര വിനോദ സഞ്ചാരമന്ത്രാലയം അനുമതി നൽകിയതെന്ന് മൈസൂരു എം.പി. പ്രതാപ സിംഹയുടെ ഓഫീസ് അറിയിച്ചു.രണ്ടുവർഷമാണ് പദ്ധതി പൂർത്തിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി.
2022-ലാണ് പദ്ധതിയിൽ ചാമുണ്ഡിമലയെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചത്. തുടർന്ന് പരിശോധനകൾക്കുശേഷം കേന്ദ്രം അനുമതി നൽകുകയായിരുന്നു. സംസ്ഥാന വിനോദസഞ്ചാരവകുപ്പിനാണ് പദ്ധതി നടപ്പാക്കേണ്ട ചുമതല. വിനോദസഞ്ചാരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് പദ്ധതി നടപ്പാക്കുന്നതിന്റെ മേൽനോട്ടച്ചുമതലയുള്ള നോഡൽ ഓഫീസർ. വൈകാതെ ഫണ്ട് അനുവദിക്കുന്നതോടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നത് ആരംഭിക്കും.
ക്ലോക്ക് റൂം, സ്റ്റേജ്, പോലീസ് ബൂത്ത്, ദേവികെരെ തടാകത്തിന്റെ വികസനം, കുടിവെള്ളസൗകര്യം, വ്യൂപോയന്റുകളുടെ നവീകരണം, ടിക്കറ്റ് കൗണ്ടർ, സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കൽ, അറിയിപ്പ് നൽകാനുള്ള സംവിധാനം, ശൗചാലയങ്ങളുടെ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിപ്രകാരം നടപ്പാക്കുക. ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നതിനാലാണ് ചാമുണ്ഡിമലയെ തീർഥാടനകേന്ദ്രമായി കണക്കാക്കി പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
അതേസമയം, പദ്ധതിക്കെതിരേ ആക്ടിവിസ്റ്റുകൾ എതിർപ്പ് ഉന്നയിച്ചിരുന്നു. ചാമുണ്ഡിമല വികസനത്തിനായി ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ആരോപിച്ചാണ് ഇവർ എതിർത്തത്. എന്നാൽ, സംസ്ഥാനസർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുകയായിരുന്നു. കേന്ദ്രസർക്കാർ പൂർണമായും ഫണ്ട് വഹിക്കുന്നതാണ് തീർഥാടനകേന്ദ്രങ്ങളുടെ പുനരുജ്ജീവന പദ്ധതി. ഇതുപ്രകാരം തീർഥാടനകേന്ദ്രങ്ങൾക്ക് പരമാവധി 100 കോടി രൂപയാണ് അനുവദിക്കുക.
ബെംഗളൂരുവില്‍ നഴ്സിംഗ് കോളജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പരാതി ലഭിച്ചിട്ടും കേസെടുക്കാതെ പൊലീസ്
ബെംഗളുരുവില്‍ നഴ്സിംഗ് കോളജില്‍ അഡ്മിഷൻ വാങ്ങി നല്‍കമെന്ന് പറഞ്ഞ് തട്ടിപ്പ്. തിരുവനന്തപുരം കിളമാനൂരില്‍ പ്രവര്‍ത്തിക്കുന്ന SMAC ഗ്ലോബല്‍ എജ്യുക്കേഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.സ്ഥാപനത്തിനെതിരെ പത്തോളം വിദ്യാര്‍ത്ഥികളാണ് പരാതിയുമായി കിളമാനൂര്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍ പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോപണം.
രാജീവ് ഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള കര്‍ണ്ണാടക കോളജില്‍ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു SMAC ഗ്ലോബല്‍ എജ്യുക്കേഷൻ എന്ന സ്ഥാപനത്തിന്റെ തട്ടിപ്പ്. കോളജില്‍ അഡ്മിഷൻ ഉറപ്പായി എന്ന് ചൂണ്ടിക്കാട്ടി കിളിമാനൂരിലെ SMAC ശാഖാ 2022 ലാണ് ഇവിടുത്തെ 10 വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ അഡ്മിഷൻ ലെറ്റര്‍ നല്‍കിയത്.
അഡ്മിഷൻ ഫീ ഇനത്തില്‍ 65,000 രൂപയോളം ഇവര്‍ തട്ടി. കൂടാതെ വിദ്യാഭ്യാസ വായ്പ എന്ന് പറഞ്ഞ് രക്ഷിതാക്കളുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയുടെ വ്യക്തഗത ലോണും തരപ്പെടുത്തി.തട്ടിപ്പ് നേരിട്ട പത്തു വിദ്യാര്‍ത്ഥികള്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസുടുക്കാൻ തയാറാകുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉള്‍പ്പെടെ ആരോപിക്കുന്നു.
വിഷയം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. കര്‍ണ്ണാടക കോളജിന് പകരം കോളജിന്റെ മറ്റൊരു കേന്ദ്രമായ ഫാദര്‍ മാത്യുസ് കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചത്. യൂണിവേഴ്സിറ്റി അഡ്മിഷൻ പട്ടികയില്‍ പെരുമുണ്ടായിരുന്നില്ല. കോളജിന് അംഗീകാരമില്ലെന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ മനസിലായെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തട്ടിപ്പ് മനസ്സിലായ വിദ്യാര്‍ത്ഥികള്‍ ഇതോടെയാണ് നാട്ടിലെത്തിയത്.