Home Featured സർക്കാരിന്റെ അന്നഭാഗ്യ പദ്ധതിക്ക് അരി ലഭ്യമാക്കാൻ സന്നദ്ധതയറിയിച്ച് കേന്ദ്രം

സർക്കാരിന്റെ അന്നഭാഗ്യ പദ്ധതിക്ക് അരി ലഭ്യമാക്കാൻ സന്നദ്ധതയറിയിച്ച് കേന്ദ്രം

ബെംഗളൂരു : കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാന പദ്ധതികളിലൊന്നായ അന്നഭാഗ്യ പദ്ധതിക്ക് ആവശ്യമുള്ള അരിനൽകാൻ ഒടുവിൽ കേന്ദ്രസർക്കാർ സമ്മതിച്ചു.സംസ്ഥാന ഭക്ഷ്യമന്ത്രി കെ.എച്ച്. മുനിയപ്പയും കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയും നടത്തിയ ചർച്ചയിലാണ് ധാരണ.വേണ്ട അരിയുടെ കണക്ക് സംസ്ഥാനം സമർപ്പിച്ചാലുടൻ അരി അനുവദിച്ചുനൽകുമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു.ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം പ്രകാരം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽനിന്നായിരിക്കും അരി നൽകുക

.കഴിഞ്ഞ വർഷമാണ് അന്നഭാഗ്യ പദ്ധതി ആരംഭിച്ചത്. ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് പത്തുകിലോ അരിവീതം മാസംതോറും നൽകാൻ ലക്ഷ്യമിട്ട പദ്ധതിയാണിത്. ഇതിൽ അഞ്ചുകിലോ അരിവീതം കേന്ദ്രപദ്ധതിയായി നേരത്തേ നൽകിവരുന്നതാണ്. ബാക്കി അഞ്ചുകിലോ അരി സംസ്ഥാനം കേന്ദ്രത്തിൽനിന്ന് പണംനൽകി വാങ്ങാനായിരുന്നു ഉദ്ദേശിച്ചത്. പക്ഷേ, കേന്ദ്രസർക്കാർ അരി നൽകാൻ തയ്യാറായില്ല. എഫ്.സി.ഐ. ഗോഡൗണിൽ വേണ്ടത്ര അരിയില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്.

അരി നൽകാത്തതിൽ കേന്ദ്രസർക്കാരിനും ബി.ജെ.പി.ക്കുമെതിരേ കോൺഗ്രസ് വലിയ പ്രതിഷേധമുയർത്തുകയുംചെയ്തു. തുടർന്ന്, അഞ്ചുകിലോ അരിക്കുപകരം 170 രൂപ പദ്ധതിയിലെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസം തോറും അയച്ചുവരുകയായിരുന്നു. ഒരുകിലോ അരിക്ക് 34 രൂപവെച്ച് കണക്കാക്കിയാണിത്.കഴിഞ്ഞ വർഷത്തെ വരൾച്ചയുടെ സാഹചര്യത്തിലാണ് അരിനൽകാൻ കഴിയാതെവന്നതെന്നും ഇപ്പോൾ എഫ്.സി.ഐ.യിൽ അരി വേണ്ടത്രയുണ്ടെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.മാസംതോറും 2,36,000 ടൺ അരി പദ്ധതിക്കായി വേണ്ടിവരുമെന്നാണ് കണക്ക്. നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻപോട്ടുവെച്ച അഞ്ച് ജനപ്രിയ വാഗ്ദാനപദ്ധതികളിലൊന്നാണിത്

കുരങ്ങു പനി:ജാഗ്രത നിർദേശവുമായി കേന്ദ്രം

ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുരങ്ങു പനി(മങ്കി പോക്‌സ്) പ്രതിരോധ നടപടികള്‍ ശക്തമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി.രോഗം പെട്ടെന്ന് കണ്ടെത്താൻലാബുകള്‍ സജ്ജമാക്കാനും പ്രതിരോധ നടപടികളെക്കുറിച്ച്‌ ബോധവത്കരണ പ്രചാരണം നടത്താനുമാണ് നിർദ്ദേശം.പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശ പ്രകാരം പ്രിൻസിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ അദ്ധ്യക്ഷതയില്‍ തയ്യാറെടുപ്പ് അവലോകനം ചെയ്‌തു.

നിലവില്‍ രാജ്യത്ത് കുരങ്ങു പനി ഭീഷണി ഇല്ലെന്ന് ഉന്നതതല യോഗത്തില്‍ അറിയിച്ചു. രാജ്യത്ത് കുരങ്ങുപനി പരിശോധനയ്‌ക്കായി നിലവില്‍ 32 ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോളുകള്‍ പ്രചരിപ്പിക്കാൻ ഉന്നതതല യോഗം നിർദ്ദേശിച്ചു. രോഗ ലക്ഷണങ്ങള്‍ സംബന്ധിച്ച്‌ ബോധവത്കരണം നടത്താനും തീരുമാനിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group