Home Featured ബെംഗളൂരു: ആറ് ജങ്ഷനുകൾ പുതുമോടിയിലേക്ക്; 50.7 കോടിയുടെ പദ്ധതിക്ക് അംഗീകാരം.

ബെംഗളൂരു: ആറ് ജങ്ഷനുകൾ പുതുമോടിയിലേക്ക്; 50.7 കോടിയുടെ പദ്ധതിക്ക് അംഗീകാരം.

ബെംഗളൂരു: നഗരത്തിലെ ആറ്ു പ്രധാന ജങ്ഷനുകൾ നവീകരിക്കാനുള്ള ബി.ബി.എം.പി.യുടെ 50.7 കോടിയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിന് തൊട്ടുമുമ്പ് ഇതുസംബന്ധിച്ച ഉത്തരവ് നഗരവികസനവകുപ്പ് പുറത്തിറക്കിയിരുന്നു.ദൊഡ്ഡനഗുണ്ഡി മെയിൻ റോഡ്, ബാനസവാടി മെയിൻ റോഡ്, അനന്ത്‌റാവു സർക്കിൾ, മൈസൂരു റോഡ് ബെൽ ജങ്ഷൻ, സുമനഹള്ളി ജങ്‌ഷൻ, ശിവാനന്ദ സർക്കിൾ ജങ്ഷൻ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട ജങ്ഷനുകൾ.

കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതരത്തിൽ നടപ്പാതകളും മേൽനടപ്പാതകളും ഇവിടെ നിർമിക്കും. സൈക്കിൾ പാതകളും ഒരുക്കും.ബാനസവാടി മെയിൻ റോഡിന്റെ നവീകരണത്തിനുമാത്രം 23.54 കോടിരൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ദൊഡ്ഡനഗുണ്ഡി മെയിൻറോഡിന് 9.6 കോടിയും നീക്കിവെച്ചു. ജങ്ഷനിലെ റോഡുകളുടെ വീതി വർധിപ്പിക്കുന്നതിനുൾപ്പെടെ ഈ തുക വിനിയോഗിക്കും.

അനന്ത്‌റാവു സർക്കിളിന് 2.16 കോടിയും മൈസൂരു റോഡ് ബെൽ ജങ്‌ഷന് 3.28 കോടിയും സുമനഹള്ളി ജങ്‌ഷന് 2.7 കോടിയും ശിവാനന്ദ സർക്കിളിന് 4.36 കോടിയും ചെലവിടും.നഗരത്തിൽ കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടനുഭവപ്പെടുന്ന 75 ജങ്ഷനുകളുടെ പട്ടിക ബി.ബി.എം.പി. നേരത്തേ തയ്യാറാക്കിയിരുന്നു. നാലുവർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി ഇവ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

സ്ഥലം ലഭ്യമായ ഇടങ്ങളിൽ വാഹനങ്ങൾക്ക് ‘പേ ആൻഡ് പാർക്ക്’ സൗകര്യവും ഒരുക്കും. പൂന്തോട്ടവും നിർമിക്കും.നഗരത്തിലെ ഒട്ടുമിക്ക ജങ്ഷനുകളിലും കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മതിയായ സൗകര്യങ്ങളില്ലെന്ന പരാതികൾ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ജങ്ഷനുകൾ നവീകരിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്

സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന വാഗ്ദാനവുമായി ജെ.ഡി-എസ്

അധികാരത്തില്‍ വന്നാല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ജെ.ഡി-എസ്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്‌.ഡി.ദേവഗൗഡ പുറത്തുവിട്ട പ്രകടനപത്രികയിലാണ് പ്രഖ്യാപനം.മുസ്‍ലിം ന്യൂനപക്ഷം രാജ്യത്ത് സാമൂഹിക-സാമ്ബത്തിക-വിദ്യാഭ്യാസ മേഖലകളില്‍ നേരിടുന്ന അസമത്വം തുറന്നുകാട്ടുന്നതാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ മുമ്ബ് ജെ.ഡി-എസിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ പാര്‍ട്ടിയില്‍നിന്ന് അകലുന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകടനപത്രികയില്‍ നിര്‍ണായക വാഗ്ദാനവുമായി ജെ.ഡി-എസ് രംഗത്തുവന്നത്.

ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചുപിടിക്കാതെ ജെ.ഡി-എസിന് കര്‍ണാടകയില്‍ തിരിച്ചുവരവ് സാധ്യമല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് ജെ.ഡി-എസില്‍ തിരിച്ചെത്തിയ മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിമിനെ കര്‍ണാടക അധ്യക്ഷനായി നിയമിച്ചതും ഇതേ ലക്ഷ്യം മുന്നില്‍ക്കണ്ടാണ്. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‍ലിസ് പാര്‍ട്ടിയുമായി സഖ്യത്തിനും ജെ.ഡി-എസ് ശ്രമിക്കുന്നുണ്ട്.

പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്‌.ഡി. ദേവഗൗഡ, കര്‍ണാടക അധ്യക്ഷന്‍ സി.എം. ഇബ്രാഹിം, നിയമസഭ കക്ഷിനേതാവ് എച്ച്‌.ഡി. കുമാരസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു. 12 ഇന പ്രകടനപത്രികയാണ് തയാറാക്കിയത്. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ചു പാചകവാതക സിലിണ്ടര്‍ സൗജന്യം, സ്വകാര്യ ജോലികളില്‍ കന്നഡികര്‍ക്ക് സംവരണം, വയോധികര്‍ക്ക് 5000 രൂപ പെന്‍ഷന്‍, ഗര്‍ഭിണികള്‍ക്ക് ആറു മാസത്തേക്ക് 6000 രൂപ, വിധവ പെന്‍ഷന്‍ വര്‍ധന തുടങ്ങിയവയും വാഗ്ദാനമാണ്.

കര്‍ഷകയുവാക്കളെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് രണ്ടു ലക്ഷം രൂപ സബ്സിഡി നല്‍കുമെന്നും കര്‍ഷക കുടുംബങ്ങള്‍ക്ക് മാസം 2000 രൂപ വീതം നല്‍കുമെന്നും പ്രകടനപത്രികയിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group