Home Featured സുരക്ഷാ ഭീഷണി: 14 മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രം.

സുരക്ഷാ ഭീഷണി: 14 മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രം.

സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി 14 ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മെസഞ്ചര്‍ ആപ്പുകളാണ് നിരോധിച്ചത്.പാകിസ്താനില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കാനും സന്ദേശങ്ങള്‍ അയക്കാനും തീവ്രവാദികള്‍ ഈമെസഞ്ചര്‍ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്.

ക്രിപ്വൈസര്‍, എനിഗ്മ, സേഫ്‍വിസ്, വിക്റെം, മീഡിയഫയര്‍, ബ്രിയര്‍, ബിചാറ്റ്, നന്ദ്ബോക്സ്, കൊനിയന്‍, ഐ.എം.ഒ, എലമെന്റ്, സെക്കന്റ്ലൈന്‍, സാന്‍ഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകളെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഈ ആപ്പുകള്‍ വഴി ജമ്മു കശ്മീരിലെ തീവ്രവാദികള്‍ അവരുടെ അണികളുമായി സന്ദേശങ്ങള്‍ കൈമാറിയെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണ്ടെത്തല്‍.

യുവതിയോട് അശ്ലീലച്ചുവയില്‍ സംസാരിച്ചു ; നടനായ മുന്‍ ഡിവൈഎസ്പിക്കെതിരെ കേസ്

ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയില്‍ സംസാരിച്ചുവെന്ന പരാതിയില്‍ നടനും മുന്‍ ഡിവൈഎസ്പിയുമായ വി മധുസൂദനനെതിരെ കേസ്.സിനിമാ അഭിനേതാവും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും കൂടിയാണ് വി മധുസൂദനന്‍.

കാസര്‍കോട് എത്തിയ യുവതിയോട് പെരിയയിലെ ഒരു ഹോം സ്‌റ്റേയില്‍ വെച്ച്‌ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. യുവതി ബേക്കല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group