Home Featured പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; നടപടി 5 വർഷത്തേക്ക്, 8 അനുബന്ധ സംഘടനകൾക്കും നിരോധനം

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; നടപടി 5 വർഷത്തേക്ക്, 8 അനുബന്ധ സംഘടനകൾക്കും നിരോധനം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം . 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി.പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് . ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം .

രണ്ട് തവണയാണ് പോപ്പുലർ ഫണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്എൻ ഐ എയും ഇ ഡിയും ആണ് പരിശോധന നടത്തിയത്. ഭീകര പ്രവർത്തനം നടത്തി , ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകി ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം. ഇതിനോടകം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ എന്‍ഐഎ റെയ്ഡും നടപടികളും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്.

എൻ ഐ എയും ഇ ഡിയും ആണ് രാജ്യവ്യാപകമായി പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലുമടക്കം പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവർത്തനം നടത്തിയെന്നും, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്നും ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധമാക്കിയ ഹരിയാന ബാല വിവാഹ നിരോധന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി.ഇതോടെ 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമാവും.കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്നതിനുള്ള പ്രത്യേക നിയമമായ പോസ്‌കോയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ക്കു മേല്‍ പ്രാമാണ്യമുണ്ടെന്നും അതുകൊണ്ടുതന്നെ 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കാണാനാവില്ലെന്ന, ഐപിസി 375 ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധം നിയമ വിരുദ്ധമാക്കുന്നതിന്, വിവാഹം തടയാന്‍ ലക്ഷ്യമിട്ട് കര്‍ണാടകയുടെ മാതൃകയില്‍ സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവരുന്നതായിരിക്കും ഉചിതമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group