ബെംഗളൂരു: ബെംഗളൂരു- മൈസൂരു പാതയിൽ (എൻ.എച്ച്. 275) നടപ്പാക്കുന്ന ജി.പി.എസ്. അധിഷ്ഠിത ടോൾ സംവിധാനത്തിന് കൺസൾട്ടൻസിയെ നിയോഗിച്ചതായി കേന്ദ്രം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് രാജ്യസഭയിൽ ഇക്കാര്യമറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംവിധാനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.മാർച്ചിനുള്ളിൽ ബെംഗളൂരു- മൈസൂരു പാതയിൽ ജി.പി.എസ്. അധിഷ്ഠിത ടോൾ ഏർപ്പെടുത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പദ്ധതി വൈകുകയായിരുന്നു.
വാഹനത്തിൽ ഘടിപ്പിച്ച ജി.പി.എസ്. ഉപകരണത്തിന്റെ സഹായത്തോടെ ടോൾ പാതയിലൂടെ സഞ്ചരിച്ച ദൂരത്തിനുമാത്രം ടോൾ ഈടാക്കുന്നതാണ് പദ്ധതി. എ.ഐ. ക്യാമറകൾ ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർപ്ലേറ്റ് സ്കാൻചെയ്യാനുള്ള സംവിധാനവും ഇതിനൊപ്പം വരും.ബെംഗളൂരു -മൈസൂരു പാതയിൽ കൂടുതൽ എ.ഐ. ക്യാമറകൾ ഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത്തരം പ്രവൃത്തികൾ ഏകോപിപ്പിക്കുകയും ആവശ്യമായ സങ്കേതിക സഹായങ്ങൾ നൽകുകയുമായിരിക്കും കൺസൾട്ടൻസിയുടെ പ്രധാന ചുമതല.
ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. അതേസമയം മുഴുവൻ വാഹനങ്ങളിലും ജി.പി.എസ്. സംവിധാനമില്ലാത്ത് പദ്ധതി നടപ്പിലാക്കുന്നതിനുള്ള വലിയ വെല്ലുവിളിയാണ്.ഘട്ടംഘട്ടമായി രാജ്യത്തെ മുഴുവൻ ടോൾ പാതകളും ഈ രീതിയിലേക്ക് മാറ്റാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.ഇതോടെ ടോൾഗേറ്റുകളിലെ കുരുക്ക് ഒഴിവാകും. ജി.പി.എസ്. അധിഷ്ഠിത സംവിധാനത്തിലും ഫാസ്ടാഗിൽനിന്നാണ് ടോൾ പിടിക്കുക.
പ്ലാസ്റ്റിക് സര്‍ജറി; പ്രധാനമന്ത്രിയെ പരിഹസിച്ച് തരൂര്‍
സങ്കല്പിക്കാവുന്നതില്‍ ഏറ്റവും ചെറിയ ആനത്തലപോലും ഏറ്റവും വലുതെന്ന് സങ്കല്പിക്കുന്ന മനുഷ്യശരീരത്തില്‍ യോജിക്കില്ലെന്ന് രണ്ടുനിമിഷം ആലോചിച്ചാല്‍ മനസ്സിലാകില്ലേ?-പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളിക്കൊണ്ട് ശശിതരൂർ ചോദിച്ചപ്പോള്‍ നിർത്താതെയുള്ള കയ്യടി.അക്ഷരോത്സവത്തില്‍ ‘ഡീകൊളനൈസിങ് മൈൻഡ്’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തിനിടെ സദസ്സില്‍നിന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.മനുഷ്യശരീരത്തില്‍ ആനത്തലയോടുകൂടിയ ഗണപതിഭഗവാന്റെ രൂപം പ്ലാസ്റ്റിക് സർജറിയുടെ തെളിവാണ് എന്ന് പറഞ്ഞ പ്രധാനമന്ത്രിയെ കളിയാക്കിക്കൊണ്ട് കത്തിക്കയറിയ തരൂർ ഇത്തരം ഇങ്ങനെയുള്ള അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്ന മണ്ടന്മാർ ശാസ്ത്രരംഗത്ത് പൗരാണിക ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ തള്ളിക്കളയുകയാണെന്നും പറഞ്ഞു.
ലോകത്ത് പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെട്ട ആദ്യസംഭവം നടന്നത് ഇന്ത്യയില്‍ തന്നെയാണ്. പക്ഷേ റൈനോപ്ലാസ്റ്റിയിലൂടെ ചെയ്തത് രണ്ടായിരംവർഷം മുമ്ബ് ശുശ്രുതനാണെന്ന് മാത്രം. അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുത്തപ്പെടുകയും ശുശ്രുതന്റെ ഉപകരണങ്ങള്‍ പുരാവസ്തുഗവേഷകർ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതില്‍ തർക്കമില്ല. പക്ഷേ ഗണപതി ഭഗവാന്റെ തലയുമായി ബന്ധപ്പെടുത്തി പ്ലാസ്റ്റിക് സർജറിയക്കുറിച്ച് പറയുമ്ബോള്‍ കേള്‍ക്കുന്നവർ ചിരിക്കും. അവിടെ നമ്മള്‍ യഥാർഥത്തില്‍ അത് ചെയ്തിട്ടുണ്ടെന്ന സത്യം ആരും അറിയാതെ പോകുകയും ചെയ്യുന്നു.ബ്രിട്ടീഷ് മ്യൂസിയം ‘ചോർബസാർ’ തന്നെയാണ്. ആഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും മോഷ്ടിച്ചവയാണ് അവിടെയുള്ളത്. അത് കാണാനായി ടിക്കറ്റെടുക്കുമ്ബോള്‍ നിങ്ങള്‍ ഇന്നുള്ള ബ്രിട്ടന് പണം കൊടുക്കുകയാണ്. അതാകട്ടെ നിങ്ങളുടെ പൂർവികരില്‍ നിന്ന് അവരുടെ പൂർവികർ മോഷ്ടിച്ചവയ്ക്കുള്ള പണമായി മാറുന്നു-തരൂർ പറഞ്ഞു.