Home Featured നിങ്ങൾ വിവാഹിതനാണോ, 72000 രൂപ പെൻഷൻ നേടാം, മാസം അടയ്ക്കേണ്ടത് വെറും 200 രൂപ, ഈ കേന്ദ്ര പദ്ധതിയെ കുറിച്ച് അറിയാമോ ?

നിങ്ങൾ വിവാഹിതനാണോ, 72000 രൂപ പെൻഷൻ നേടാം, മാസം അടയ്ക്കേണ്ടത് വെറും 200 രൂപ, ഈ കേന്ദ്ര പദ്ധതിയെ കുറിച്ച് അറിയാമോ ?

കേന്ദ്ര സർക്കാർ ആരംഭിച്ച പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ എന്ന പദ്ധതിയെ കുറിച്ച് കേട്ടിട്ടുണ്ടോ. 2019ലാണ് കേന്ദ്രം ഈ പദ്ധതി ആരംഭിച്ചത്. ദമ്ബതികൾക്കായി രൂപീകരിച്ച പദ്ധതിയിൽ അംഗമായാൽ ചെറിയ തവണകളടച്ച്പ്രായമാകുമ്ബോൾ ലഭിക്കുന്ന പെൻഷൻ ഉപയോഗിച്ച് ആരേയും ആശ്രയിക്കാതെ ജീവിക്കാനാവും. അത്തരം ഒരു പദ്ധതിയാണ് മോദി സർക്കാരിന്റെ ‘പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ’.

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായിട്ടാണ് രണ്ട് വർഷം മുമ്ബ് മോദി സർക്കാർ ഈ പെൻഷൻ പദ്ധതി ആവിഷ്കരിച്ചത്.

പദ്ധതിയെ അറിയാം:പ്രതിമാസം 200 രൂപ നിക്ഷേപിച്ചാൽ വിവാഹിതരായ ദമ്ബതികൾക്ക് 72,000 രൂപ വാർഷിക പെൻഷൻ നേടാൻ ഈ പദ്ധതി മുഖേന കഴിയും. അസംഘടിത തൊഴിലാളികൾ വഴിയോരക്കച്ചവടക്കാർ,ചുമട്ടുതൊഴിലാളികൾ, ഇഷ്ടിക ചൂളയിലെ തൊഴിലാളികൾ, വീട്ടുജോലിക്കാർ, അലക്കുകാർ, റിക്ഷാ തൊഴിലാളികൾ, ഭൂരഹിത തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ,നിർമാണത്തൊഴിലാളികൾ,ബീഡിത്തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, തുകൽ തൊഴിലാളികൾ തുടങ്ങി പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ താഴെയോ ഉള്ളവരും 18 മുതൽ 40 വരെ പായമുള്ളവരുമായ വിവാഹിതർക്ക് ഈ പദ്ധതിയിൽ അംഗമാകാനാവും.

എന്നാൽ ഇവർക്ക് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെയോ, എംപ്ലോയീസ് പ്രൊവിഡന്റ്ഫണ്ട് ഓർഗനൈസേഷന്റെയോ (ഇപിഎഫ്) പരിരക്ഷ ലഭിക്കാൻ പാടില്ല. 72000 പെൻഷൻ നേടാംപ്രതിവർഷം 72000 പെൻഷൻ നേടാൻ പ്രതിമാസം 200 രൂപ അടയ്ക്കണം. ഒരു വർഷത്തിൽവ്യക്തിഗത അടവായി 2400 രൂപ അടച്ചാൽ 60 വയസ് കഴിയുമ്ബോൾ 72,000 രൂപ പെൻഷനായി ലഭിക്കും. പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നയാൾ മരണപ്പെട്ടാൽ ഇയാൾക്ക് ലഭിക്കുന്ന പെൻഷന്റെ 50% പങ്കാളിക്ക് ലഭിക്കും.

സിനിമയും പാട്ടുമൊക്കെ ഉച്ചത്തില്‍ വെച്ച്‌ കേള്‍ക്കുന്നവരെ കാത്തിരിക്കുന്നത്

സുരക്ഷിതമല്ലാത്ത രീതിയില്‍ ഹെഡ്‌ഫോണുകളും മറ്റും വച്ച്‌ പാട്ടു കേള്‍ക്കുന്നതും സിനിമ കാണുന്നതും ഇന്നത്തെ കൗമാരക്കാര്‍.സിനിമയും പാട്ടുമൊക്കെ ഉച്ചത്തില്‍ കേള്‍ക്കുന്നവരുടെ കേള്‍വിശക്തിയെ ഇത് ബാധിയ്ക്കുമെന്ന പുതിയ പഠനമാണ് പുറത്ത് വരുന്നത്. സൗത്ത് കരോലിനയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ബി.എം.ജെ ഗ്ലോബല്‍ ഹെല്‍ത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുവാക്കളില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ഹെഡ്‌ഫോണുകളും മറ്റും വച്ച്‌ കേള്‍ക്കുന്നത് സാധാരണമായിരിക്കുകയാണെന്നും ഇത് ഒരു ബില്യണോളം പേരില്‍ സ്ഥിരമായ കേള്‍വിക്കുറവിന് ഇടയാക്കുമെന്നാണ് പഠനത്തില്‍ പങ്കാളിയായ ലോറെന്‍ ഡിലാര്‍ഡ് പറയുന്നത്.

19 നും 34 നും ഇടയിൽ പ്രായമുള്ള 19,000 പേരിലാണ് പഠനം നടത്തിയത്. അമിതമായ ശബ്ദം കേട്ട് ശീലമാക്കിയിട്ടുള്ള, സുരക്ഷിതമല്ലാത്ത രീതി പിന്തുടരുന്ന ഇക്കൂട്ടരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ശബ്ദത്തിന്റെ തീവ്രതയും എത്രനേരം അത്തരം ശബ്ദങ്ങൾ കേൾക്കുന്നു എന്നിവ അടിസ്ഥാനമാക്കിയാണ് സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമെന്ന് തിരിച്ചറിഞ്ഞു.

എല്ലാ പ്രായക്കാരിലും സുരക്ഷിതമല്ലാത്ത ഇത്തരം കേൾവി ശീലങ്ങൾ പ്രശ്‌നമാണെന്നും യുവാക്കൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വഴി നേരത്തെ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാമെന്നും ലോറൻ പറയുന്നു. അമിത ശബ്‌ദമാർന്ന അന്തരീക്ഷത്തിൽ സമയം ചെലവഴിക്കുന്നത് കുറയ്ക്കണമെന്നും ഉപകരണങ്ങളിൽ അമിത ശബ്ദത്തിൽ കേൾക്കുന്നതിന്റെ തോത് പതിയെ കുറച്ചു തുടങ്ങണമെന്നും ലോറൻ വ്യക്തമാക്കുന്നു. അമിതമായ ശബ്‌ദം മൂലമുണ്ടാകുന്ന കേൾവിക്കുറവ് പരിഹരിക്കുക പ്രശ്‌നകരമാണെന്നും അത്തരം സാഹചര്യങ്ങളിലേക്ക് പോകുന്ന അവസരങ്ങൾ ഒഴിവാക്കണമെന്നും ലോറൻ പറയുന്നു.

സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിലൂടെ 24 ശതമാനം യുവാക്കൾ സുരക്ഷിതമല്ലാത്ത കേൾവിരീതിക്ക് ശീലമായെന്ന് കണ്ടെത്തി. 12 നും 34 നും ഇടയിൽ പ്രായമുള്ള 48ശതമാനം പേരും സുരക്ഷിതമല്ലാത്ത രീതിയിൽ പാട്ടുകളും മറ്റും കേൾക്കുന്നുവെന്ന് കണ്ടെത്തി. പഠനത്തിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിലെ ശരാശരി എടുത്താൽ 1ബില്യണോളം പേരുടെ കേൾവി ഇത്തരം ശീലങ്ങളിലൂടെ പ്രശ്‌നകരമാണെന്നും ഗവേഷകർ നിരീക്ഷിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group