Home Featured ബെംഗളൂരു: രാസവളങ്ങൾക്കു പകരം നാനോ ദ്രവ വളങ്ങൾ പ്രചരിപ്പിക്കണം;സംസ്ഥാനങ്ങളോട് കേന്ദ്ര വളം മന്ത്രി

ബെംഗളൂരു: രാസവളങ്ങൾക്കു പകരം നാനോ ദ്രവ വളങ്ങൾ പ്രചരിപ്പിക്കണം;സംസ്ഥാനങ്ങളോട് കേന്ദ്ര വളം മന്ത്രി

ബെംഗളൂരു: രാസവളങ്ങൾക്കു പകരം തദ്ദേശമായി നിർമിച്ച നാനോ ദ്രവ വളങ്ങൾ പ്രചരിപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര വളം മന്ത്രി മൻസുഖ് മാണ്ഡവ്യ. സംസ്ഥാന കൃഷി മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാനോ വളത്തിന്റെ കുപ്പിയൊന്നിന് 240 രൂപയാണ് വില.ഒരു കോടി നാനോ ദ്രവവളം കുപ്പികൾ 4 ലക്ഷം ടൺ രാസവളചാക്കുകളുടെ ഗുണം ചെയ്യും.

പിന്നെന്തു കൊണ്ട് നാനോ വളം പ്രചരിപ്പിച്ചു കൂടെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ സമ്മേളനം ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി ബസവരാജ് ബൊമ്മ . കൃഷി മന്ത്രി ബി.സി പാട്ടീൽ മറ്റു സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാർ, കൃഷി വകുപ്പ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

ദക്ഷിണേന്ത്യയിലെ ആദ്യ നാനോ യൂറിയ ദ്രവവളം നിർമാണ പ്ലാന്റിന് ദേവനഹള്ളി മുഖ്യമന്ത്രി ബൊമ്മെ തറക്കല്ലിട്ടു. 350 കോടി രൂപ ചെലവിട്ടാണ് ഇന്ത്യൻ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (ഐഎഫ്എഫ്സി) നേതൃത്വത്തിൽ പ്ലാന്റ് സ്ഥാപിക്കുന്നത്. ദേവനഹള്ളി ഹൈടെക് ഡിഫൻസ് ആൻഡ് അഗ്രോടെക് പാർക്കിൽ 12 ഏക്കറിലായാണിത്.

You may also like

error: Content is protected !!
Join Our WhatsApp Group