Home Featured ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ;കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ;കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിലാണ് ലാര്‍സൻ ആൻഡ് ടൂബ്രോ കണ്‍സ്ട്രക്ഷൻ (എല്‍ ആൻഡ് ടി) 1,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹലസുരു പോസ്റ്റ് ഓഫീസ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ രൂപകല്‍പ്പന ചെയ്തത്.45 ദിവസം കൊണ്ടാണ് പോസ്റ്റ് ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്.ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആൻഡ് ടെക്നോളജി പ്രൊമോഷൻ കൗണ്‍സില്‍ (ബിഎംടിപിസി) ഈ സാങ്കേതികവിദ്യ അംഗീകരിച്ചിരുന്നു.

3D കോണ്‍ക്രീറ്റ് പ്രിന്റിംഗ് എന്നത് വളര്‍ന്നുവരുന്ന ഒരു സാങ്കേതികവിദ്യയാണ്. ഇത് നിര്‍മ്മാണ പ്രക്രിയ വേഗത്തിലാക്കുകയും നിര്‍മ്മാണ നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നു. ബെംഗളൂരുവില്‍ ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തതിലുള്ള സന്തോഷം അശ്വിനി വൈഷ്ണവ് പങ്കുവെച്ചു.

‘ബെംഗളൂരുവില്‍ വരുന്നത് സന്തോഷകരമാണ്. ഈ നഗരം ഊര്‍ജ്ജവും പോസിറ്റിവിറ്റിയും നല്‍കുന്നു. ബെംഗളൂരു നഗരം ഞാൻ ശരിക്കും ആസ്വദിക്കാറുണ്ട്. ഈ നഗരം എല്ലായ്പ്പോഴും ഇന്ത്യയുടെ ഒരു പുതിയ ചിത്രം അവതരിപ്പിക്കുന്നു. ഈ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിലൂടെ നിങ്ങള്‍ കാണുന്നത് ഇന്ത്യയുടെ ഇന്നത്തെ രൂപമാണ്. നമ്മുടെ രാജ്യം ഇന്ന് പുരോഗമിക്കുകയാണ്. ഞങ്ങള്‍ കണ്ട പുതിയ ഇന്ത്യയുടെ ചിത്രമാണ് ഈ 3D പ്രിന്റഡ് സാങ്കേതികവിദ്യയിലൂടെ നിങ്ങള്‍ കാണുന്നത്’.

ഇന്ത്യ സ്വന്തമായി 4G, 5G സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ടെലികോം സാങ്കേതികവിദ്യ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന രാജ്യമായി ഇന്ന് ഇന്ത്യ ഉയര്‍ന്നു. രാജ്യത്തിന് ലോകോത്തര നിലയിലുള്ള ട്രെയിൻ രൂപകല്പന ചെയ്യാനും നിര്‍മ്മിക്കാനും ഇന്ന് കഴിയും’- അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒരു വര്‍ഷം മുമ്ബ്, ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) തദ്ദേശീയ ഗവേഷണ വികസന പരിപാടിയുടെ ഭാഗമായി ഇന്ത്യൻ സൈന്യത്തിനായി ഒരു 3D പ്രിന്റഡ് സെൻട്രി പോസ്റ്റ് നിര്‍മ്മിച്ചു നല്‍കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group