Home Featured കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് കർണാടകത്തിൽ

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് കർണാടകത്തിൽ

ബെംഗളൂരു: കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച കർണാടകത്തിലെത്തും. 13,000 കോടി രൂപയുടെ മരാമത്ത് പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. രാവിലെ ബെലഗാവിയിലെത്തുന്ന ഗഡ്കരി ഉച്ചയ്ക്ക് 12.30-ന് ജില്ലാ സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 2.40-ന് ശിവമോഗ നെഹ്രു സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിലും സംബന്ധിക്കും.

വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി; ഉചിതമായ സമയത്ത് നടപ്പാക്കും

വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവീസ് മംഗലാപുരം വരെ നീട്ടി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍കോടേയ്ക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവീസാണ് മംഗലാപുരം വരെ നീട്ടിയത്.രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12. 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്ബര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്. എന്ന് മുതലാണ് മംഗലാപുരം വരെയുള്ള സര്‍വീസ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group