ഡല്‍ഹി: യുജിസി അടക്കം കേന്ദ്ര ഏജന്‍സികളുടെ ട്വിറ്റര്‍ അക്കൌണ്ടുകള്‍ തുടര്‍ച്ചയായി ഹാക്ക് ചെയ്യപ്പെട്ടതില്‍ അന്വേഷണവുമായി കേന്ദ്രം.സൈബര്‍ ആക്രമണസാധ്യത കണക്കിലെടുത്ത് മന്ത്രാലയങ്ങളുടെ അടക്കം ട്വിറ്റര്‍ അക്കൌണ്ടുകള്‍ക്ക് സുരക്ഷ കൂട്ടാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.
സംഭവത്തില്‍ ദില്ലി പൊലീസും അന്വേഷണം തുടങ്ങി.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ യുജിസിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്കര്‍മാര്‍ കൈക്കലാക്കിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും നേരത്തെ ഹാക്ക് ചെയ്തിരുന്നു. രണ്ട് ദിവസങ്ങളിലായി മൂന്ന് പ്രധാനപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളാണ് സമാന രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടതിനെ കേന്ദ്രം അതിഗൌരവത്തോടെയാണ് കാണുന്നത്.
നാലര മണിക്കൂറുകളോളം വേണ്ടി വന്നു ഈ അക്കൌണ്ടുകള്‍ തിരികെ പിടിക്കാന്‍.മൂന്ന് അക്കൗണ്ടുകളും ഹാക്ക് ചെയ്തത് ഒരേ സംഘമാണോ എന്നതാണ് നിലവില്‍ അന്വേഷിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മന്ത്രാലയങ്ങളുടെ അടക്കം ട്വിറ്റര്‍ അക്കൌണ്ടുകള്‍ക്ക് സുരക്ഷ കൂട്ടി നിര്‍ദ്ദേശമുണ്ട്.