Home Featured കനത്ത മഴ; കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍

കനത്ത മഴ; കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍

ഡല്‍ഹി;കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍.കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലെ വിവിധ നദികള്‍ കരകവിഞ്ഞ് ഒഴുകുമെന്നും വെള്ളപ്പൊക്കമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് അടുത്ത മൂന്ന് ദിവസം കനത്ത മഴയ്‌ക്ക് പുറമെ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ പല നദികളിലും ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്. കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, കാരയ്‌ക്കല്‍ തീരങ്ങളിലും തെക്കന്‍ ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴപൊയ്യാന്‍ സാദ്ധ്യതയുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group