Home Featured 20 വര്‍ഷത്തിനുശേഷം കെജിഎഫ് തുറക്കാന്‍ കേന്ദ്രം; ചരിത്രത്തിലെ മറ്റൊരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക്

20 വര്‍ഷത്തിനുശേഷം കെജിഎഫ് തുറക്കാന്‍ കേന്ദ്രം; ചരിത്രത്തിലെ മറ്റൊരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക്

by കൊസ്‌തേപ്പ്


140 വര്‍ഷം പഴക്കമുള്ള കോലാര്‍ സ്വര്‍ണ്ണ ഖനിയില്‍ ഖനനം പുനരാരംഭിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. കോലാറിലെ കറുത്ത മണ്ണില്‍ മഞ്ഞ വെളിച്ചം വീണ്ടും പ്രത്യക്ഷപ്പെടുമ്ബോള്‍, തിരശ്ശീല നീക്കം ചെയ്യുന്നത് ചരിത്രത്തിലെ മറ്റൊരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക്.

2001 മാര്‍ച്ച്‌ 31ന് പൊതുമേഖലാ ഖനന കമ്ബനിയായ ഭാരത് ഗോള്‍ഡ് മൈന്‍സ് കെജിഎഫിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പ്രവര്‍ത്തന നഷ്ടം വര്‍ദ്ധിച്ചതോടെ ഖനി അടച്ചുപൂട്ടേണ്ടിവന്നു. എന്നിരുന്നാലും, ആധുനിക സാങ്കേതികവിദ്യയും ഉയര്‍ന്ന നിലവാരത്തിലുള്ള സംവിധാനങ്ങളും ഉപയോഗിച്ച്‌ കുറഞ്ഞ ചെലവില്‍ കോലാറില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഖനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പല്ലേഡിയം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങള്‍ ഇവിടെ നിന്ന് ഖനനം ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. പദ്ധതികളില്‍ നിന്ന് 1,73,859.42 കോടി രൂപയുടെ വരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ കോലാറിലെ ഖനികള്‍ ലേലം ചെയ്യാന്‍ കേന്ദ്രം പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ കമ്ബനികളുടെ സഹകരണവും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

നിലവില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 900 മുതല്‍ 1,000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ജിഡിപി 2-3 ശതമാനം മാത്രമാണ്. കോലാര്‍ ഖനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ഇത് വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

‘കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറും’, 136 സീറ്റുകള്‍ ഉറപ്പിച്ച്‌ നേതൃത്വം, സര്‍വ്വേ ഫലം

2023 ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനമാണ് കര്‍ണാടക.

2018 ല്‍ ജെ ഡി എസുമായി സഖ്യത്തില്‍ അധികാരത്തിലേറിയിട്ടും ബിജെപിയുടെ ഓപ്പറേഷന്‍ താമരയില്‍ ഭരണം നഷ്ടമാകുകയായിരുന്നു. നഷ്ടപ്പെട്ട ഭരണം ഇക്കുറി തിരിച്ച്‌ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്ത് സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് നേതൃത്വം പറയുന്നത്.
1

2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 104 സീറ്റ് നേടി ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ് 80 സീറ്റിലേക്ക് ഒതുങ്ങി. ജെ ഡി എസിന് 37 സീറ്റും ലഭിച്ചു. ഇതോടെ ബി ജെ പിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസും ജെ ഡി എസും കൈകോര്‍ത്തു അധികാരം പിടിക്കുകയും ചെയ്തു. എന്നാല്‍ ഭരണത്തിലേറി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സഖ്യത്തിനുള്ള അസ്വാരസ്യങ്ങള്‍ മുതലെടുത്ത് ബി ജെ പി സംസ്ഥാനത്ത് ഓപ്പറേഷന്‍ താമര’ പയറ്റുകയായിരുന്നു. ഇരു പാര്‍ട്ടികളില്‍ നിന്നുമായി 17 ഓളം എം എല്‍ എമാരെ ബി ജെ പിയില്‍ എത്തിച്ച്‌ കൊണ്ടായിരുന്നു ഇത്.

ബിജെപി തന്ത്രം തിരിച്ച്‌ പയറ്റി ഡികെ: കര്‍ണാടകയില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്

2

എന്നാല്‍ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്ബോള്‍ ബി ജെ പിക്ക് ഓപ്പറേഷന്‍ താമര പയറ്റാന്‍ ഇനി സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വെല്ലുവിളിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തില്‍ ഇത്തവണ സംസ്ഥാന ഭരണം നേടിയെടുക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു. പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വ്വേ ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് നേതാക്കളുടെ പ്രതികരണം.


3

221 അംഗ നിയമസഭയില്‍ 136 വരെ സീറ്റുകള്‍ വരെ നേടാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു. ‘ബി ജെ പിക്ക് 66 സീറ്റുകള്‍ മാത്രമേ ലഭിക്കാന്‍ സാധിക്കൂവെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ബി ജെ പിയുടെ ദുര്‍ഭരണത്തില്‍ മടുത്ത ജനം കോണ്‍ഗ്രസിന്റെ സംശുദ്ധ ഭരണമാണ് ഇനി ആഗ്രഹിക്കുന്നത്’, ഡി കെ ശിവകുമാര്‍ പറഞ്ഞു.

4

സംസ്ഥാനത്ത് ബി ജെ പിക്ക് ഉയര്‍ത്തിക്കാട്ടാന്‍ പോലും ഒരു നേതാവില്ല. അതിനാലാണ് കേന്ദ്ര നേതാക്കള്‍ കര്‍ണാടകത്തില്‍ വന്ന് പോകുന്നത്. ഞങ്ങളെ സംബന്ധിച്ച്‌ കരുത്തനായ നേതാവ് ഉണ്ട്. ദേശീയ അധ്യക്ഷനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സംസ്ഥാനത്തിന്റെ ഓരോ മുക്കും മൂലയും അറിയുന്ന സമര്‍ത്ഥനായ നേതാവാണ്. ഏതൊക്കെ മേഖലകളില്‍ ഏതൊക്കെ നേതാക്കള്‍ പ്രചരണം നയിക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ തീരുമാനമെടുക്കും, ഡി കകെ മാധ്യമങ്ങളോട് പറഞ്ഞു.

നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ തിരക്ക് കൂട്ടുകയാണ്. മന്ത്രി ആര്‍ അശോക പറഞ്ഞത് തിരഞ്ഞെടുപ്പിന് മുന്‍പ് 10 കോണ്‍ണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരുമെന്നാണ്. എന്നാല്‍ ഞങ്ങള്‍ക്കും ഞങ്ങളുടേതായ ലിസ്റ്റുണ്ടെന്നാണ് അവര്‍ക്ക് നല്‍കാനുള്ള മറുപടി’, ശിവകുമാര്‍ പറഞ്ഞു.

6

അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവിലായി യെല്ലാപൂരില്‍ നിന്നുള്ള മുന്‍ ബി ജെ പി എം എല്‍ എ വി എസ് പാട്ടീലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ ഹിരേകെരൂര്‍ എം എല്‍എ യും ലിംഗായത്ത് നേതാവുമായ യു ജി ബണക്കറിനെ അടുത്തിടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിച്ചിരുന്നു. 10 ഓളം ബി ജെ പി എം എല്‍ എസിമാര്‍ ഉടന്‍ രാജിവെച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 3 പേര്‍ ഇതിനോടകം രാജി സന്നദ്ധത അറിയിക്കുകയും കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group