ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് പാചക വാതക സിലിണ്ടറിന്റെ വില കുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട്.ഗാര്‍ഹികാവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന്റെ വിലയില്‍ 200 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായാണ് വിവരം. എല്‍പിജിക്ക് 200 രൂപ കൂടി സബ്‌സിഡി നല്‍കി ഇത് നടപ്പാക്കാനാണ് നീക്കം. എണ്ണ കമ്ബനികള്‍ക്ക് സബ്‌സിഡി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉജ്ജ്വല പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവില്‍ ഡല്‍ഹിയില്‍ 14 കിലോ സിലിണ്ടറിന് 1053 രൂപയാണ് വില. മുംബൈയില്‍ 1052 രൂപ വരും. ജൂലൈയില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ എണ്ണ വിതരണ കമ്ബനികള്‍ 50 രൂപയുടെ വര്‍ധന വരുത്തിയിരുന്നു.
മെയ് മാസം രണ്ടുതവണ വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ജൂലൈയിലും വില കൂട്ടിയത്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 5 കോടി സ്ത്രീകള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് എല്‍പിജി കണക്ഷന്‍ നല്‍കിയത്.
മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുഖ്യമന്ത്രിയും
മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കൂറേ വർഷങ്ങളായി ഓണം ഒരു അഗോള ഉത്സവമായി മാറിയെന്നും അത് കേരളത്തിന്റെ മാനോഹരമായ സംസ്കാരത്തെ ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കുന്നു എന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ജീവിതത്തിൽ നല്ല ആരോഗ്യവും സമാനതകളില്ലാത്ത സന്തോഷവും അപാരമായ സമൃദ്ധിയും അശംസിക്കുന്നു എന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു.നേരത്തെ എല്ലാ മലയാളികൾക്കും ഓണശംസയുമായി രാഷ്ട്രപതി ദ്രൗപദി മുർമുവും എത്തിയിരുന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.
ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകളുമായി എത്തിയിരുന്നു. ഐശ്വര്യ- വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്ന് നൽകുന്നത് സമത്വ സുന്ദരവും ഐശ്വര്യ പൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണ സങ്കൽപം നമുക്ക് പറഞ്ഞ് തരുന്നത്. മനുഷ്യർ എല്ലാവരും ഒന്ന് പോലെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും മുഖ്യമന്ത്രി തന്റെ ഓണാശംസ സന്ദേശത്തിൽ പറഞ്ഞു.