Home Featured എല്‍.പി.ജി സബ്സിഡി മുഴുവന്‍ ​വെട്ടി കേ​ന്ദ്രം; 2021ല്‍ 11,896 കോടി നല്‍കിയിരുന്നത് 2022ല്‍ 242 കോടിയായി

എല്‍.പി.ജി സബ്സിഡി മുഴുവന്‍ ​വെട്ടി കേ​ന്ദ്രം; 2021ല്‍ 11,896 കോടി നല്‍കിയിരുന്നത് 2022ല്‍ 242 കോടിയായി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ എല്‍.പി.ജി സബ്സിഡിയില്‍ വന്‍ കുറവ്. 2021സാമ്ബത്തിക വര്‍ഷത്തില്‍ 11,896 കോടിയായിരുന്ന സബ്സിഡി 22ല്‍ 242 കോടിയായി കുറഞ്ഞു. ലോക്സഭയില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

അന്താരാഷ്ട്ര വിപണിയിലെ വിലക്ക് അനുസൃതമായാണ് ഇന്ത്യയിലും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. പരമാവധി കുറഞ്ഞവിലക്ക് ജനങ്ങള്‍ക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാമേശ്വര്‍ തെലി പറഞ്ഞു.

2018ല്‍ 23,464 കോടിയുണ്ടായിരുന്ന എല്‍.പി.ജി സബ്സിഡി 2019ല്‍ 37,209 കോടിയായി വര്‍ധിച്ചു. 2020ല്‍ 24,172 കോടിയാണ് സബ്സിഡി തുക. 2020 ജൂണ്‍ മുതല്‍ പ്രധാന്‍ മ​ന്ത്രി ഉജ്ജ്വല യോജന പ്രകാരമുള്ളവര്‍ക്ക് മാത്രമാണ് കേ​ന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. ഇതോടെ സര്‍ക്കാറിന്റെ സബ്സിഡി ചെലവ് വന്‍തോതില്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനം മാസങ്ങളായി ഗാര്‍ഹിക പാചകവാതകത്തിന്റെ വില ഗണ്യമായി വര്‍ധിച്ചിരുന്നു. സിലിണ്ടറൊന്നിന് 50 രൂപയാണ് കഴിഞ്ഞ മാസം വര്‍ധിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group