Home covid19 വാക്‌സിന്റെ വില വർധിപ്പിച്ചു കേന്ദ്രം; കൊവിഷീൽഡിന് 215 രൂപ, കൊവാക്സിന് 225

വാക്‌സിന്റെ വില വർധിപ്പിച്ചു കേന്ദ്രം; കൊവിഷീൽഡിന് 215 രൂപ, കൊവാക്സിന് 225

by മൈത്രേയൻ

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കമ്പനികളിൽ നിന്ന് വാങ്ങുന്ന കൊവിഡ് വാക്സിന്റെ വില പുതുക്കി നിശ്ചയിച്ചു. സെറം ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് വാങ്ങുന്ന കൊവിഷീല്ഡിന് നികുതി ഉള്പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്നിന്നു വാങ്ങുന്ന കൊവാക്സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു. ഓഗസ്റ്റ് മുതല് ഡിസംബര് വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്സിനുള്ള ഓർഡർ സർക്കാർ കമ്ബനികള്‍ക്ക് നല്കി. കൊവിഷീല്ഡിന്റെ 37.5 കോടിയും കൊവാക്സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക.

നികുതി ഇല്ലാതെ 205 രൂപയാണ് കൊവിഷീല്ഡിന്റെ വില, കൊവാക്സിന് 215 രൂപയും. നിലവില് 150 രൂപയ്ക്കാണ് കമ്ബനികള്‍ കേന്ദ്ര സര്ക്കാരിന് രണ്ടു വാക്സിനും നല്കുന്നത്.കേന്ദ്ര സര്ക്കാരിനും സംസ്ഥാന സര്ക്കാരുകള്ക്കും സ്വകാര്യ ആശുപത്രികള്ക്കും വ്യത്യസ്ത വിലയ്ക്കാണ് കമ്ബനികള് വാക്സിന് നല്കുന്നത്

ജൂണ് 21ന് പുതിയ വാക്സിന് നയം നിലവില് വന്ന ശേഷം സംസ്ഥാനങ്ങള്ക്കു വാക്സിന് പൂര്ണമായും കേന്ദ്ര സര്ക്കാര് നല്കുകയാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group