ദില്ലി: സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21വരെയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 4 വരെയാണ്. രാവിലെ 10.30 നാണ് എല്ലാ പരീക്ഷകളും തുടങ്ങുന്നത്.
10, 12 പരീക്ഷാ ടൈംടേബിള്‍ പുറത്തുവിട്ടു
നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവില്‍ CBSE 10, 12 ക്ലാസുകളുടെ പരീക്ഷാ ഷെഡ്യൂള്‍ പുറത്തിറക്കി.
സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍, അതായത് cbse.gov.in-ല്‍ പരീക്ഷാ തിയതികള്‍ സംബന്ധിച്ച സമ്ബൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാണ്.
പരീക്ഷാ ഷെഡ്യൂള്‍ അനുസരിച്ച്, 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. ഏപ്രില്‍ 5, 2023 നാണ് പരീക്ഷ അവസാനിക്കുക. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് 15 മിനിറ്റ് വായന സമയവും നല്‍കിയിട്ടുണ്ട്.
CBSE ക്ലാസ് 10 പരീക്ഷാ ടൈംടേബിള്‍ 2023 CBSE Class 10 Date Sheet 2023)
ഇംഗ്ലീഷ് : 27-ഫെബ്രുവരി-23
സയന്‍സ് : 04-മാര്‍ച്ച്-23
സാമൂഹിക ശാസ്ത്രം : 15-മാര്‍ച്ച്-23
ഹിന്ദി എ/ബി : 17-മാര്‍ച്ച്-23
മാത്തമാറ്റിക്സ് ബേസിക്/ സ്റ്റാന്‍ഡേര്‍ഡ് : 21-മാര്‍ച്ച്-23
കഴിഞ്ഞ ദിവസം 10, 12 ക്ലാസുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകളുടെ തിയതികള്‍ പുറത്തുവിട്ടിരുന്നു. അതനുസരിച്ച് പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ജനുവരി 2 ന് ആരംഭിച്ച് 2023 ഫെബ്രുവരി 14 ന് അവസാനിക്കും.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ CBSEയുടെ വെബ്സൈറ്റില്‍ പരീക്ഷകള്‍ സംബന്ധിക്കുന്ന പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാണ്. cbse.gov.in, cbse.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി 2023 ലെ CBSE 10-ാം ക്ലാസ്, 12-ാം ക്ലാസ് ടൈംടേബിളുകള്‍ കാണാനാകും. CBSE യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഔദ്യോഗിക അറിയിപ്പും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട് . കൂടാതെ, എല്ലാ വിഷയങ്ങള്‍ക്കുമുള്ള മാര്‍ക്കിംഗ് സ്കീമുകള്‍ക്കൊപ്പം വിഷയാടിസ്ഥാനത്തിലുള്ള സിബിഎസ്‌ഇ 10, ക്ലാസ് 12 സാമ്ബിള്‍ പേപ്പറുകളും സിബിഎസ്‌ഇ പുറത്തിറക്കിയിട്ടുണ്ട്.
34 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ 2023 ലെ സിബിഎസ്‌ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 18 ലക്ഷം പേര്‍ പത്താം ക്ലാസിലും 16 ലക്ഷം പേര്‍ 12-ാം ക്ലാസിലുമാണ്.
CBSE Board Exam 2023: പ്രധാന വിശദാംശങ്ങള്‍ ചുവടെ:-
CBSE അറിയിപ്പ് പ്രകാരം 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ജനുവരി 2 മുതല്‍ ആരംഭിക്കും.
എല്ലാ പ്രാക്ടിക്കല്‍ പരീക്ഷകളും പ്രോജക്ടുകളും ഇന്റേണല്‍ അസസ്‌മെന്റുകളും പൂര്‍ത്തിയാക്കാന്‍ 2023 ഫെബ്രുവരി 14 വരെ സ്‌കൂളുകള്‍ക്ക് സമയം നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ ബോര്‍ഡ് പങ്കിടുന്ന ഷെഡ്യൂള്‍ അനുസരിച്ച് പ്രായോഗിക പരീക്ഷകളിലും പ്രോജക്ടുകളിലും ഇന്റേണല്‍ അസസ്‌മെന്റുകളിലും ഹാജരാകേണ്ടതുണ്ടെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കാന്‍ ബോര്‍ഡ് എല്ലാ സ്കൂളുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എല്ലാ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും പരീക്ഷാ തിയതി സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് സ്കൂളുകള്‍ ഉറപ്പാക്കണം.
അപേക്ഷകരുടെ ലിസ്റ്റ് നന്നായി പരിശോധിക്കുകയും ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്ന് ക്രോസ് ചെക്ക് ചെയ്യുകയും വേണം.
ഒരു വിദ്യാര്‍ത്ഥിക്ക് പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നാല്‍ പരീക്ഷ 2023 ജനുവരി 2 മുതല്‍ 2023 ഫെബ്രുവരി 14 വരെ വീണ്ടും ഷെഡ്യൂള്‍ ചെയ്യണം.
മാര്‍ക്ക്, ഇന്റേണല്‍ ഗ്രേഡുകള്‍ എന്നിവ ജനുവരി 2, 2023 മുതല്‍ ഫെബ്രുവരി 14, 2023 വരെ അപ്‌ലോഡ് ചെയ്യാവുന്നതാണ്.