Home Featured സോളാര്‍ പീഡന കേസ്; ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ

സോളാര്‍ പീഡന കേസ്; ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ.ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഉമ്മൻ ചാണ്ടിയെ കേസില്‍ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്.പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മൻചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

പരാതിക്കാരി ജയിലില്‍ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തി എന്നാണ് സി.ബി.ഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.പീഡനക്കേസുമായി മുന്നോട്ടു പോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണെന്നും സി.ബി.ഐ കണ്ടെത്തി. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയത് വിവാദ ദല്ലാളാണെന്നും മൊഴി ലഭിച്ചിട്ടുണ്ട്. ക്ലിഫ്ഹൗസില്‍വച്ച്‌ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സി.ബി.ഐ പറയുന്നു.

പാപ്പച്ചൻ ഒളിവിലാണ്’ ഒടിടിയിലേക്ക്

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. ഓഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.സൈന പ്ലേ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ 14 മുതല്‍ ചിത്രം ഒടിടി സ്ട്രീമിങ് തുടങ്ങും. കോമഡിക്കും പ്രാധാന്യം നല്‍കി കൊണ്ടുള്ള ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’.പോത്ത് പാപ്പച്ചൻ എന്ന കഥാപാത്രത്തെയാണ് സൈജു അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പിന്റെ അച്ഛന്റെ വേഷം ചെയ്തത് വിജയരാഘവൻ ആണ്. മാത്തച്ചൻ എന്നാണ് വിജയരാഘവന്റെ കഥാപാത്രത്തിന്റെ പേര്. ദര്‍ശന, ശ്രിന്ദ എന്നിവര്‍ ചിത്രത്തില്‍ നായികമാര്‍.

അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്‍റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് ചിത്രത്തില്‍ സൈജു കുറുപ്പ് എത്തുന്നത്. ക്രൈസ്തവ സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥ പറയുന്ന സിനിമയാണിത്. പാപ്പച്ചന്‍റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ ഏതാനും മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിച്ച ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. നവാഗതനായ സിൻ്റോ സണ്ണിയാണ് സംവിധാനം. ബി.കെ.ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചൻ ആണ് സംഗീത നല്‍കിയത്. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിര്‍വ്വഹിച്ചു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ.കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂര്‍.

മേക്കപ്പ് മനോജ് & കിരണ്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജര്‍ ലിബിൻ വര്‍ഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രസാദ് നമ്ബ്യാങ്കാവ്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണൻ. കുട്ടമ്ബുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സ്റ്റില്‍സ് അജീഷ് സുഗതൻ, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

You may also like

error: Content is protected !!
Join Our WhatsApp Group