ബംഗളുരു: 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ബെംഗളൂരുവിലെ എൻഎച്ച്എഐ റീജണൽ ഓഫീസറെയും ഒരു സ്വകാര്യ കമ്പനിയുടെ ജനറൽ മാനേജരും എക്സിക്യൂട്ടീവ് ഡയറക്ടറും ഉൾപ്പെടെ നാല് സ്വകാര്യ വ്യക്തികളെയും വെള്ളിയാഴ്ച സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ ന്യൂഡൽഹി, ബാംഗ്ലൂർ, കൊച്ചി, ഗുഡ്ഗാവ്, ഭോപ്പാൽ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 4 കോടി രൂപ (ഏകദേശം) കണ്ടെടുത്തിട്ടുണ്ട്.
അഖിൽ അഹമ്മദ്, റീജിയണൽ ഓഫീസർ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ), ബാംഗ്ലൂർ. രത്നാകരൻ സജിലാൽ (ജനറൽ മാനേജർ), ദിലീപ് ബിൽഡ്കോൺ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ദേവേന്ദ്ര ജെയിൻ, സുനിൽ കുമാർ വർമ (ഒരു ഉദ്യോഗസ്ഥൻ), അനൂജ് ഗുപ്ത (സ്വകാര്യ വ്യക്തി). എന്നിവരാണ് പ്രതികൾ