ബംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ അഞ്ചാംഘട്ടം ഈ മാസം 16ന് ഉദ്ഘാടനംചെയ്യും. ഇതോടെ ബി.ബി.എം.പി പരിധിയിലെ 110 ഗ്രാമങ്ങളില്‍ക്കൂടി കാവേരി വെള്ളം ലഭിക്കും.ബംഗളൂരുവില്‍ 775 എം.എല്‍.ഡി വെള്ളം അധികമായി ലഭിക്കുന്നതോടെ 50 ലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.4,336 കോടി രൂപയുടെ പദ്ധതിയാണ് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) നടപ്പാക്കുന്നത്. ജപ്പാൻ ഇന്റർനാഷനല്‍ കോഓപറേഷൻ ഏജൻസിയാണ് പദ്ധതിയുടെ പ്രധാന ഫണ്ട് സ്രോതസ്സ്.
2014ലായിരുന്നു പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പങ്കെടുക്കും.ടി.കെ ഹള്ളി ശുദ്ധീകരണ പ്ലാന്റ് മുതല്‍ ബംഗളൂരു വരെയുള്ള 70 കിലോമീറ്ററിലെ പണികള്‍ അടുത്തിടെയാണ് പൂർത്തിയായത്. മഹാദേവപുര, രാജരാജേശ്വരിനഗർ, ബൊമ്മനഹള്ളി, ദാസറഹള്ളി, യെലഹങ്ക, കെ.ആർ പുരം, ബൈട്ടരായനപുര എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ കൂടുതല്‍ വെള്ളം ലഭിക്കും.
കോവിഡ് കാലത്താണ് ടി.കെ ഹള്ളിയില്‍ ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. ഇവിടെനിന്ന് ശുദ്ധീകരിക്കുന്ന കാവേരി വെള്ളം ബംഗളൂരുവിലെ 110 ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.
ക്ലാസ്മുറിയില്‍ കിടന്ന് അധ്യാപിക, ശരീരത്തില്‍ കയറിനിന്ന് മസാജ് ചെയ്ത് വിദ്യാര്‍ത്ഥികള്‍; അന്വേഷണം
വിദ്യാർത്ഥികളെകൊണ്ട് അധ്യാപിക മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍.രാജസ്ഥാനിലെ ജയ്പുര്‍ കര്‍ത്താര്‍പുരയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.അധ്യാപിക തറയില്‍ കിടക്കുന്നതും തുടര്‍ന്ന് വിദ്യാർത്ഥികള്‍ അധ്യാപികയുടെ കാലില്‍ കയറിനിന്ന് മസാജ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ സമയം മറ്റൊരു അധ്യാപിക ക്ലാസ്മുറിയിലെ കസേരയില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കര്‍ത്താര്‍പുര ഗവ. പ്രൈമറി സ്‌കൂളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലായ അഞ്ജു ചൗധരിയുടെ പ്രതികരണം.ഒരുപക്ഷേ, അധ്യാപികയ്ക്ക് സുഖമില്ലാത്തതിനാല്‍ വിദ്യാർത്ഥികളോട് മസാജ് ചെയ്തുനല്‍കാന്‍ അഭ്യര്‍ഥിച്ചതാകാമെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.സംഭവത്തിന്റെ വസ്തുത കണ്ടെത്താനായി അന്വേഷണം നടത്തുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍, സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതരോ വിദ്യാഭ്യാസ വകുപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.