ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ചെന്നൈ – മൈസൂരു കാവേരി എക്സ്പ്രസ് (നമ്പർ 16022, 16021) ഏതാനും ദിവസങ്ങളിൽ ബെംഗളൂരു ഈസ്റ്റ്, കന്റോൺമെന്റ് സ്റ്റേഷനുകളിൽ പ്രവേശിക്കില്ലെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിൽ നിന്നും മൈസൂരുവിൽ നിന്നുമുള്ള ട്രെയിനുകൾ 23, 24 തീയതികളിലും കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുർ, ബാനസവാഡി, ബയ്യപ്പനഹള്ളി, കൃഷ്ണരാജപുരം വഴിയായിരിക്കും സർവീസ് നടത്തുക.
തെറ്റു പറ്റി, ഇനി ആവര്‍ത്തിക്കില്ല; സുപ്രീംകോടതിയില്‍ കുറ്റസമ്മതവുമായി ബാബാ രാംദേവ്
കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ കുറ്റസമ്മതവുമായി ബാബാ രാംദേവ്. തെറ്റു പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയില്‍ വ്യക്തമാക്കി.പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമത്തിനു മുന്നില്‍ എല്ലാവരും ഒന്നാണെന്ന് കോടതി പറഞ്ഞു. കോടതിയുടെ മുന്നില്‍ കള്ളം പറയരുതെന്നും കോടതിയില്‍ നടക്കുന്നത് എന്താണെന്ന് അറിയാതിരിക്കാൻ അത്ര നിഷ്‌കളങ്കനാണ് താങ്കളെന്നു കരുതുന്നില്ലെന്നും കോടതി പ്രതികരിച്ചു.ഏപ്രില്‍ 23 ന് കേസ് വീണ്ടും പരിഗണിക്കും. പതഞ്ജലിയുടെ കോടതിയലക്ഷ്യക്കേസില്‍ ബാബാ രാംദേവിന്റെ മാപ്പപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളി. പതഞജ്ലി മനപൂർവം കോടതിയലക്ഷ്യം നടത്തിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്നും കോടതി അറിയിച്ചിരുന്നു.
ഒരേ പോലെ പല മാപ്പപേക്ഷ നല്‍കിയാല്‍ കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യവും കോടതി മുന്നോട്ടുവെച്ചു. പത്ഞ്ജലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സർക്കാർ മനപൂർവമായ വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് അഭ്യർഥിച്ച ഉത്തരാഖണ്ഡ് സർക്കാർ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.കേസ് പരിഗണിച്ചപ്പോള്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അലോപ്പതി മരുന്നുകള്‍ക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു ആയുഷ് മന്ത്രാലയം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറഞ്ഞിരുന്നത്.