Home Featured ചര്‍മമുഴ; കര്‍ണാടകയില്‍ 24 ലക്ഷം കാലികള്‍ക്ക് കുത്തിവെപ്പെടുത്തു

ചര്‍മമുഴ; കര്‍ണാടകയില്‍ 24 ലക്ഷം കാലികള്‍ക്ക് കുത്തിവെപ്പെടുത്തു

ബംഗളൂരു: ചര്‍മ മുഴ രോഗം പടരുന്നത് തടയാന്‍ 24,21,985 കന്നുകാലികള്‍ക്ക് കുത്തിവെപ്പ് നല്‍കിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ബി .ചവാന്‍.35,55,600 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തതത്.രോഗവ്യാപനം തടയുന്നതിനായി കന്നുകാലി മേളകള്‍, കന്നുകാലികളുടെ യാത്ര എന്നിവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പാല്‍, തൈര്, നെയ്യ് എന്നിവ ജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 8,124 വില്ലേജുകളിലായി 1,07,084 കന്നുകാലികളിലാണ് ത്വക്ക് രോഗം കണ്ടെത്തിയത്. ഇതില്‍ 80 ശതമാനം ചികിത്സയിലൂടെ സുഖം പ്രാപിച്ചു. 6,953 കന്നുകാലികള്‍ രോഗം ബാധിച്ച്‌ ചത്തു. നഷ്‌ടപരിഹാര തുക ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുമെന്ന് പ്രഭു ചവാന്‍ അറിയിച്ചു.

കര്‍ഷകര്‍ പരിഭ്രാന്തരാകേണ്ടതില്ല. കൃത്യമായ പരിചരണത്തിലൂടെ രോഗം ഇല്ലാതാക്കാന്‍ കഴിയും.രോഗം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ച വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഗിയര്‍ മാറുന്ന സ്റ്റൈല്‍ കണ്ട് പ്രണയം; തന്റെ ഡ്രൈവറെ വിവാഹംകഴിച്ച്‌ പെണ്‍കുട്ടി

പരസ്പരം പ്രണയം തോന്നുന്നതിന് രണ്ട് വ്യക്തികള്‍ക്ക് പലതരം കാരങ്ങള്‍ ഉണ്ടാകും. ഇവിടൊരു പെണ്‍കുട്ടിക്ക് യുവാവിനോട് പ്രണയം തോന്നിയത് അയാളുടെ ഗിയര്‍മാറ്റുന്ന സ്റ്റൈല്‍ കണ്ടിട്ടാണ്.സംഭവം അങ്ങ് പാകിസ്ഥാനിലാണ്. 17 കാരിയായ ഖദീജ എന്ന പെണ്‍കുട്ടി തന്റെ ഡ്രൈവറായ ഇര്‍ഫാനെ (21) വിവാഹം കഴിച്ചത് കാറിന്റെ ഗിയര്‍ മാറ്റുന്ന രീതി കണ്ടിട്ടാണെന്ന് ഡെയ്‌ലി പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരുമായി നടത്തിയ അഭിമുഖത്തിലാണ് ഇവര്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പെണ്‍കുട്ടിയുടെ വീട്ടിലെ വാഹനങ്ങള്‍ ഓടിക്കാന്‍ വന്നിരുന്ന യുവാവാണ് കഥാനായകനായ ഇര്‍ഫാന്‍. മകളെ ഡ്രൈവിങ് പഠിപ്പിക്കാന്‍ ഖദീജയുടെ പിതാവ് ഇയാളെ നിയോഗിച്ചതോടെയാണ് അവരുടെ പ്രണയകഥ ആരംഭിച്ചത്.ഇര്‍ഫാന്റെ ഡ്രൈവിങ് രീതിയും മാന്യമായ പെരുമാറ്റവുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ഖദീജ പറയുന്നു.തുടര്‍ന്ന് ഇവരുടെ ബന്ധം പ്രണയമായി വളര്‍ന്നു. പിന്നീട് വീട്ടുകാരുടെ അനുഗ്രഹത്തോടെ ഖദീജയും ഇര്‍ഫാനും വിവാഹിതരാവുകയായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group