ബംഗളുരു: കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ മുപ്പത്തിയഞ്ചാം പൊതുയോഗത്തിനു ബംഗളുരുവിലെ സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നവംബര്‍ ആറിനു തുടക്കംകുറിക്കും.11 വരെ നീളുന്ന യോഗത്തില്‍ 174 രൂപതകളില്‍നിന്നുള്ള ഇരുനൂറോളം ബിഷപ്പുമാരും 64 എമരിറ്റ സ് ബിഷപ്പുമാരും പങ്കെടുക്കും. സിബിസിഐയുടെ വിവിധ കമ്മിഷന്‍ ചെയര്‍മാന്മാരും എക്സിക്യൂട്ടീവ് സെക്രട്ടറിമാരും യോഗത്തിനുണ്ടാകുമെന്നു ബാംഗളൂര്‍ അതിരൂപത വക്താവ് ജെ.എ. കാന്ത്‌രാജ് അറിയിച്ചു.
“വിശുദ്ധകുര്‍ബാന, പങ്കാളിത്തം, ഇന്ത്യയിലെ കത്തോലിക്കാ സഭകളുടെ ദൗത്യം’എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം. രാജ്യനിര്‍മാണത്തിനായി എങ്ങനെ ഐക്യത്തോടെ മുന്നോട്ടുപോകാം എന്നതിനു പുറമേ രാജ്യത്തെ സമകാലിക പ്രശ്നങ്ങളും ചര്‍ച്ചയ്ക്കു വരുമെന്ന് അദ്ദേഹം അറിയിച്ചു.
വീഡിയോ കോളില്‍ തുണിയുരിഞ്ഞ് യുവതി; പോലീസില്‍ പരാതിപ്പെട്ട് എം.എല്‍.എ.
ചിത്രദുര്‍ഗ: മുതിര്‍ന്ന ബി.ജെ.പി. നേതാവിനു മുന്നില്‍ വാട്ട്‌സ്‌ആപ്പ് വീഡിയോ കോളിലെത്തിയ യുവതി വസ്‌ത്രമുരിഞ്ഞു.
തേല്‍കെണി സംഭവങ്ങള്‍ തുടര്‍ക്കഥയായ കാലത്തെ അപായം മുന്നില്‍ക്കണ്ട് പരാതിയുമായി അഞ്ചുവട്ടം എം.എല്‍.എയായ നേതാവ് പോലീസിനു മുന്നില്‍.
കര്‍ണാടകത്തിലെ ബി.ജെ.പി. നിയമസഭാംഗം ജി.എച്ച്. ദിപ്പറെഡ്‌ഡി (75)യാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കെണിയില്‍നിന്നു തലനാരിഴയ്‌ക്കു രക്ഷപ്പെട്ടത്. കഴിഞ്ഞമാസം 31 ന് വൈകിട്ടാണ് അജ്‌ഞാത യുവതിയുടെ വാട്ട്‌സ്‌ആപ്പ് വീഡിയോ കോള്‍ എം.എല്‍.എയ്‌ക്കെത്തിയത്. യുവതിയെ പരിചയമില്ലെങ്കിലും ജനപ്രതിനിധിയെന്ന നിലയില്‍ അറ്റന്‍ഡ് ചെയ്‌തു. ചോദ്യങ്ങള്‍ക്കു യുവതി വ്യക്‌തമായ മറുപടി നല്‍കാതിരുന്നതോടെ എം.എല്‍.എ. കോള്‍ കട്ട്‌ചെയ്‌തു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തെ വിളിയെത്തി.
അറ്റന്‍ഡ് ചെയ്‌തതിനു പിന്നാലെ എം.എല്‍.എയെ ഞെട്ടിച്ച് യുവതി വസ്‌ത്രം അഴിച്ചുതുടങ്ങി. അപായം മണത്ത തിപ്പറെഡ്‌ഡി കോള്‍ കട്ട് ചെയ്‌തെങ്കിലും യുവതി വിട്ടില്ല. അശ്‌ളീലവീഡിയോ എം.എല്‍.എയ്‌ക്ക് അയച്ചുകൊടുത്തായിരുന്നു അടുത്ത പ്രകോപനം. പിന്നാലെ വീണ്ടും വിളിയെത്തിയതോടെ ഭാര്യയ്‌ക്ക് എം.എല്‍.എ. ഫോണ്‍ കൈമാറി. അവ ര്‍ കോള്‍ ഡിസ്‌കണക്‌ട് ചെയ്‌തശേഷം നമ്ബര്‍ ബ്ലോക്ക് ചെയ്‌തു. തുടര്‍ന്നു വിവരം പോലീസില്‍ അറിയിച്ചു. അതിനുശേഷം പോലീസ് ഉദ്യോഗസ്‌ഥരുടെ നിര്‍ദേശാനുസരണം സ്‌റ്റേഷനിലെത്തി രേഖാമൂലം സൈബര്‍ സെല്‍ വിഭാഗത്തിനു പരാതി സമര്‍പ്പിക്കുകയായിരുന്നു. നമ്ബര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.