Home Featured ബെംഗളൂരു-മൈസൂരു പാത: തെറ്റായ ദിശയിൽ വാഹനമോടിച്ചാൽ കേസെടുക്കും..

ബെംഗളൂരു-മൈസൂരു പാത: തെറ്റായ ദിശയിൽ വാഹനമോടിച്ചാൽ കേസെടുക്കും..

ദേശീയ പാതയിൽ തെറ്റായ ദിശയിലൂടെ വാഹനമോടിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്.ഒരുദിശയിലേക്കുമാത്രം പോകേണ്ട ലെകളിലൂടെ എതിർവശത്തേക്ക് വാഹനമോടിക്കുന്ന പ്രവണത കൂടിയതോടെയാണ് പോലീസിന്റെ നടപടി. ഇത്തരം വാഹനങ്ങളുടെ ഡ്രൈവർമാരുടെ പേരിൽ കേസെടുക്കുകയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് ഗതാഗത സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി. അലോക് കുമാർ വ്യക്തമാക്കി.ബെംഗളൂരു-മൈസൂരു പാതയിലൂടെ സഞ്ചരിക്കുന്ന ഒട്ടേറെ യാത്രക്കാരാണ് എതിരേ വാഹനംവരുന്ന വീഡിയോകൾ എ.ഡി.ജി.പി.യുമായി പങ്കുവെച്ചത്.

അപ്രതീക്ഷിതമായി എതിർദിശയിൽ വാഹനം വരുന്നത് അപകടത്തിനിടയാക്കുന്നെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ കൂടുതൽ പോലീസുകാരെ ഇതിനോടകം ബെംഗളൂരു -മൈസൂരു പാതയിൽ പട്രോളിങ്ങിന് നിയോഗിച്ചിട്ടുണ്ടെന്നും അലോക് കുമാർ അറിയിച്ചു. പാതയിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

ബോംബെയ്‌ക്ക് മുംബയാകാം മദ്രാസിന് ചെന്നൈയാകാം ഇന്ത്യയ്‌ക്ക് ഭാരതമാകാൻ പാടില്ലത്രെ’; വിവാദത്തില്‍ പ്രതികരിച്ച്‌ നടൻ ഹരീഷ് പേരടി

രാജ്യത്തിന്റെ പേര്മാറ്റ വിവാദത്തില്‍ കൗതുകകരമായ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. നാഷണല്‍ അവാ‌ര്‍ഡ് നേടിയ നടന്മാര്‍ ജാതിമത ഭേദമന്യേ പേരിനുമുന്നില്‍ ഭരത് എന്ന് ചേര്‍ത്തിരുന്നു അവര്‍ സംഘികളാകുമോ എന്ന് നടൻ ചോദിക്കുന്നു.ബോംബെയ്‌ക്ക് മുംബയും മദ്രാസിന് ചെന്നൈയുമാകാമെങ്കില്‍ ഇന്ത്യക്ക് ഭാരതമാകാൻ പാടില്ലത്രെ എന്ന് പറഞ്ഞ നടൻ ഭാരതം ഒട്ടും മോശപ്പെട്ട പേരല്ലെന്നും അത് ഇന്ത്യക്കാരായ ഓരോരുത്തര്‍ക്കും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുമെന്നും വ്യക്തമാക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ:ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്ബുകളില്‍’…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ…ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ..

ഭരത് അവാര്‍ഡ് നിര്‍ത്തിയതിനുശേഷവും നേഷണല്‍ അവാര്‍ഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നില്‍ ഭരത് എന്ന് അഭിമാനത്തോടെ ചേര്‍ത്തിരുന്നു…നാളെ മുതല്‍ അവരെയൊക്കെ നമ്മള്‍ സംഘികള്‍ എന്ന് വിളിക്കേണ്ടിവരുമോ…വ്യക്തികള്‍ക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നല്‍കുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ…അങ്ങിനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ല…കാരണം ജനാധിപത്യം ജനങ്ങള്‍ക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം…ഒട്ടും മോശപ്പെട്ട പേരുമല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്..???

You may also like

error: Content is protected !!
Join Our WhatsApp Group