Home Featured ശില്പാ ഷെട്ടിയെ പൊതുവേദിയില്‍ ചുംബിച്ച കേസ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടിയെ കുറ്റവിമുക്തയാക്കി മുംബയ് കോടതി

ശില്പാ ഷെട്ടിയെ പൊതുവേദിയില്‍ ചുംബിച്ച കേസ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടിയെ കുറ്റവിമുക്തയാക്കി മുംബയ് കോടതി

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

മുംബയ്: നടി ശില്പാ ഷെട്ടിയെ ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗിയര്‍ പൊതുവേദിയില്‍ ചുംബിച്ച സംഭവത്തില്‍ നടിക്ക് അനുകൂലമായി കോടതി പരാമര്‍ശം. സംഭവം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് ശില്പാ ഷെട്ടിക്ക് അനുകൂലമായി കോടതി പരാമ‌ര്‍ശം വന്നിരിക്കുന്നത്. നടി സംഭവത്തില്‍ ഇര മാത്രമാണെന്നും സംഭവം നടന്ന പിറ്റേ ദിവസം തന്നെ തന്റെ ഭാഗം ശില്പ വ്യക്തമാക്കിയിരുന്നതായും കോടതി പരാമര്‍ശിച്ചു. മുംബയ് മെട്രോപൊളിറ്റന്‍ ജഡ്‌ജി കെത്കി ചവാന്റെതാണ് പരാമര്‍ശം.

പൊതുവേദിയില്‍ അശ്ലീലത പ്രദര്‍ശിപ്പിച്ചെന്ന് കാണിച്ച്‌ ശില്പാ ഷെട്ടിക്ക് എതിരായി ഉത്ത‌ര്‍പ്രദേശിലെയും രാജസ്ഥാനിലെയും രണ്ട് കോടതികളിലായി മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നടിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച്‌ മൂന്ന് കേസുകളും കൂടി മുംബയ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

2007ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാജസ്ഥാനില്‍ എയിഡ്സ് രോഗവുമായി ബന്ധപ്പെട്ട ഒരു ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ മുഖ്യാതിഥിയായി എത്തിയ റിച്ചാര്‍ഡ് ഗിയര്‍ പരിപാടിയുടെ അവതാരികയായിരുന്ന ശില്പാ ഷെട്ടിയെ ചുംബിക്കുകയായിരുന്നു. ഇത് അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കുകയും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് റിച്ചാര്‍ഡ് ഗിയര്‍ തന്നെ ചുംബിച്ചതെന്ന് ശില്പാ ഷെട്ടി പരസ്യ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group