Home Featured കർണാടക:അച്ഛന്റെ കടം തീര്‍ക്കാന്‍ നഗ്നപൂജ; 15കാരനെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍

കർണാടക:അച്ഛന്റെ കടം തീര്‍ക്കാന്‍ നഗ്നപൂജ; 15കാരനെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍

കര്‍ണാടകയില്‍ 15 കാരനെ നഗ്ന പൂജയ്ക്ക് (ബെത്തലു സേവ) വിധേയനാക്കി. പിതാവിന് വായ്പ എടുത്ത തുക തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കുട്ടി ഇത്തരമൊരു ആചാരം നടത്താന്‍ നിര്‍ബന്ധിതനായത്.സംസ്ഥാനത്ത് ബെത്തലു സേവ എന്ന ആചാരം നിരോധിച്ചിട്ടുള്ളതാണ്.കഴിഞ്ഞ ജൂണില്‍ ബംഗളൂരുവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള കൊപ്പല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. നഗ്നപൂജയുടെ വീഡിയോ അടുത്തിടെ വൈറലായതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

ഒക്ടോബര്‍ 2നാണ് കൊപ്പല്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ പ്രതി ആണ്‍കുട്ടിയെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.കുട്ടിയുടെ പിതാവിന് വീട് വെയ്ക്കുന്നതിനായി പ്രതി വായ്പ നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ വായ്പാ തുക തിരിച്ചടയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് പ്രതി കുട്ടിയെ ചടങ്ങ് നടത്താന്‍ കൂട്ടി കൊണ്ടുപോയത്.

ബെത്തലു സേവ നടത്തിയാല്‍ കടബാധ്യതയില്‍ നിന്ന് പിതാവിന് രക്ഷപ്പെടാം എന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. കുട്ടി അത് വിശ്വസിച്ച്‌ ആചാരം നടത്താന്‍ സമ്മതം മൂളുകയും ചെയ്തു.തന്റെ പിതാവിനെ കടബാധ്യതയില്‍ നിന്ന് രക്ഷിക്കാന്‍ കുട്ടി പല ജോലികള്‍ ചെയ്തിരുന്നു. പ്രതിക്കൊപ്പം തിമ്മസാഗര ഗ്രാമത്തിലെ ജല്‍ ജീവന്‍ മിഷനില്‍ പൈപ്പ് ലൈന്‍ ജോലിക്ക് പോയിരുന്നതായി കുട്ടിയുടെ മൊഴിയില്‍ പറയുന്നുണ്ട്.

കുട്ടി പിന്നീട് മംഗളൂരുവിലെ ഒരു സ്വകാര്യ നിര്‍മ്മാണ സൈറ്റിലും ജോലിക്ക് പോയിരുന്നു.ആചാരം നടത്തിയതിന്റെ വീഡിയോ വൈറലായതോടെയാണ് രക്ഷിതാക്കള്‍ സംഭവമറിയുന്നത്. ഗ്രാമം മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താനായില്ല. ഒടുവില്‍ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരണപ്പ, വിരൂപന ഗൗഡ, ശരണപ്പ തലവാര എന്നീ മൂന്ന് പേര്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ആചാരത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിക്കുകയും വെള്ളച്ചാട്ടത്തില്‍ (Waterfall) പരസ്യമായി കുളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ അടുത്തിടെ കേസെടുത്തിരുന്നു. ഭാര്യ ഗര്‍ഭം ധരിക്കുന്നതിനായി മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു വിചിത്രാചാരം. മന്ത്രവാദിയ്ക്ക് എതിരെയും കേസെടുത്തു. പൂനെ പോലീസാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്.ദമ്ബതികള്‍ക്ക് വളരെക്കാലമായി കുട്ടികളില്ലായിരുന്നു.

ഇതേതുടര്‍ന്ന് മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ ഭാര്യയെ റായ്ഗഡ് ജില്ലയിലെ ഒരു വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോകുകയും എല്ലാവരുടെയും മുന്നില്‍ വെച്ച്‌ കുളിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 498 പ്രകാരവും മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിരോധന നിയമവും മറ്റ് വിവിധ വകുപ്പുകളും പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ക​ര്‍​ണാ​ട​ക പ​താ​ക​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ത്രം; മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി

ബം​ഗ​ളുരൂ: ക​ര്‍​ണാ​ട​ക​യു​ടെ പ​താ​ക​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ത്രം അ​ച്ച​ടി​ച്ച​തി​ന് എ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വും ക​ര്‍​ണാ​ട​ക റ​വ​ന്യൂ മ​ന്ത്രി​യു​മാ​യ ആ​ര്‍.​അ​ശോ​ക്.ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലാ​ണ് രാ​ഹു​ലി​ന്‍റെ ചി​ത്ര​മു​ ള്ള ക​ന്ന​ഡ പ​താ​ക​യു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​ത്.രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഫോ​ട്ടോ ക​ന്ന​ഡ പ​താ​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് സം​സ്ഥാ​ന​ത്തി​ന് നാ​ണ​ക്കേ​ടാ​യെ​ന്നും പ​താ​ക​യെ അ​പ​മാ​നി​ച്ച കോ​ണ്‍​ഗ്ര​സ് മാ​പ്പ് പ​റ​യ​ണ​മെ​​ന്നും ആ​ര്‍.​അ​ശോ​ക് ആ​വ​ശ്യ​പ്പെട്ടു.

എ​ന്നാ​ല്‍, ക​ന്ന​ഡ പ​താ​ക ആ​രു​ടെ​യും സ്വ​ത്ത​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്നും ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഡി​.കെ.ശി​വ​കു​മാ​ര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group