ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ആരാധകന്റെ ബൈക്കില്‍ കയറി ഷൂട്ടിങ് ലൊക്കേഷനിലെത്തിയ അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഇത് സംബന്ധിച്ച കാര്യം ട്വീറ്റ് ചെയ്തത്.ആരെന്ന് പോലും അറിയാത്ത ആരാധകന്‍ നന്ദി പറഞ്ഞു കൊണ്ടായിരുന്നു ബച്ചന്റെ പോസ്റ്റ്. ദി ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.നെറ്റിസണ്‍സ് ഇതിനെ എതിര്‍ക്കുകയും മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ചിത്രം പങ്കുവെയ്ക്കുകയുമായിരുന്നു.
‘ഞങ്ങള്‍ ഇത് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിനെ അറിയിച്ചിട്ടുണ്ട്’, എന്നായിരുന്നു ട്വീറ്റിനോട് പൊലീസ് പ്രതികരിച്ചത്. അതേസമയം, ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും സമാനമായ നടപടി നേരിടുകയാണ്.അതേസമയം, ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും സമാനമായ നടപടി നേരിടുകയാണ്.ഹെല്‍മെറ്റില്ലാതെ താരം ഒരു യാത്രികനൊപ്പം ബൈക്കിനു പിന്നിലിരുന്നു പോകുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ അനുഷ്കയ്ക്കെതിരെയും മുംബൈ പൊലീസ് രംഗത്തുണ്ട്. ഇത്തരത്തില്‍ ഇരു താരങ്ങളും ട്രാഫിക്ക് ലംഘനം നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്
കര്‍ണാടക തിരഞ്ഞെടുപ്പ് : ബി ജെ പി മന്ത്രിയുടെ പരാജയത്തില്‍ മനംനൊന്ത് അനുയായി ആത്മഹത്യചെയ്തു
മുന്‍ ആരോഗ്യമന്ത്രി ഡോ. കെ. സുധാകരന്‍റെ അനുയായി ചിക്കബല്ലാപുര്‍ സ്വദേശി ചിറ്റാര വെങ്കിടേഷ് ആത്മഹത്യചെയ്തു.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടതറിഞ്ഞ് തടാകത്തില്‍ ചാടി മരിക്കുകയായിരുന്നു. സംഭവത്തില്‍ ചിക്കബെല്ലാപൂര്‍ പോലീസ് കേസെടുത്തു.മൈസൂരിലും സമാന സംഭവം നടന്നു.
ജെ.ഡി-എസ് നേതാവായ സാര മഹേഷിന്‍റെ അനുയായി ആത്മഹത്യ ശ്രമംനടത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രവി ശങ്കറിനോട് 25,639 വോട്ടുകള്‍ക്ക് മഹേഷ് പരാജയപ്പെട്ടതറിഞ്ഞ് കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു .ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.