ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്നു പരമാർശിച്ചതിന് കൊപ്പാൾ ഗംഗാവതി സ്വദേശിയായ അമീർ അമ്മുവിനെതിരെ പൊലീസ് കേസെടുത്തു. നവംബർ 24ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാഴ്ചാപരിമിതിയുള്ള ഹുസൈൻ സാബിനെ (63) ഹിന്ദുത്വവാദികൾ മർദിച്ചിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ടുള്ള പോസ്‌റ്റിലാണ് പരാമർശം. ഹുസൈൻ സാബിനെ അക്രമിച്ച സംഭവത്തിൽ കൊപ്പാൾ എസ്‌പി ഇടപെട്ട് 3 പേർക്കെതിരെ കേസെടുത്തിരുന്നു.
ലോഡ്ജില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍
ലോഡ്ജില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍.കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ഈ മാസം ഒന്നാം തീയതിയാണ് ഇവര്‍ കുഞ്ഞുമായി എത്തി ലോഡ്ജില്‍ മുറിയെടുത്തത്. കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.എരമല്ലൂര്‍ സ്വദേശിയായ യുവതിയും കണ്ണൂര്‍ സ്വദേശിയായ യുവാവും ഈ മാസം ഒന്നാം തീയതിയാണ് ദേശാഭിമാനി റോഡിലുള്ള ലോഡ്ജില്‍ മുറിയെടുത്തത്. യുവതിയുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ കുഞ്ഞിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് നിലത്ത് വീണ് മരിച്ചെന്നായിരുന്നു ഇരുവരും ആശപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ക്ക് സംശയം തോന്നിയതോടെ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ആദ്യം എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചതോടെ സംശയം തോന്നി. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു. എളമക്കര പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.