ബെംഗളൂരു : ട്രിപ്പിൾ തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് ആർ.എസ്.എസ്. നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിൻ്റെ പേരിൽ പോലീസ് കേസെടുത്തു. ഹനുമാൻ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഹിന്ദു ജാഗരണവേദികെ മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിൽ നടത്തിയ സങ്കീർത്തനയാത്രയിൽ ഭട്ട് നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരേ പൊതുപ്രവർത്തകയായ നജ്മ സസീർ നൽകിയ പരാതിയിലാണ് ശ്രീരംഗപട്ടണ പോലീസ് കേസെടുത്തത്. സ്ത്രീകളെ അപമാനിച്ചതായും മതവിരോധം സൃഷ്ടിച്ചതായും ചൂണ്ടിക്കാട്ടിയാണ് പരാതി.
വീഡിയോ കോളിനിടെ ഇനി പാട്ട് കേള്‍ക്കുകയും ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സാപ്പ്
ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്സാപ്പ്. അതിനാല്‍ തന്നെ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി കമ്ബനി തങ്ങളുടെ ആപ്പില്‍ നിരന്തരമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്.ഇപ്പോഴിതാ വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കമ്ബനി.വീഡിയോ ഉള്ളടക്കത്തിനൊപ്പം ഓഡിയോ കൂടി പങ്കുവെയ്ക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. വീഡിയോ കോളിനിടെ ഒരാള്‍ സ്ക്രീന്‍ ഷെയര്‍ ചെയ്താല്‍ വീഡിയോയ്ക്കൊപ്പം ഓഡിയോയും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. സ്ക്രീന്‍ ഷെയര്‍ ഓപ്ഷന് എനേബിള്‍ ചെയ്തെങ്കില്‍ മാത്രമെ ഈ സേവനം ലഭിക്കുകയുള്ളു.