Home Featured ബെംഗളൂരു : വിദ്യാർഥിനിക്കെതിരേ ലൈംഗികാതിക്രമം; പ്രിൻസിപ്പലിന്റെ പേരിൽ കേസ്

ബെംഗളൂരു : വിദ്യാർഥിനിക്കെതിരേ ലൈംഗികാതിക്രമം; പ്രിൻസിപ്പലിന്റെ പേരിൽ കേസ്

ബെംഗളൂരു : ബെംഗളൂരുവിൽഒന്നാംവർഷ പി.യു. വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച പി.യു. കോളേജ് പ്രിൻസിപ്പലിന്റെ പേരിൽ പോലീസ് കേസെടുത്തു. വ്യാളികാവൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രമുഖ കോളേജിലാണ് സംഭവം. വിദ്യാർഥിനിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്.ഇന്റേണൽ മാർക്ക് സംബന്ധിച്ച കാര്യങ്ങൾ പറയാൻ വിദ്യാർഥിനിയെ ചേംബറിലേക്ക് വിളിച്ച് 40-കാരനായ പ്രിൻസിപ്പൽ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.വിദ്യാർഥിനിക്ക് ഇന്റേണൽ അസസ്മെന്റിൽ കുറഞ്ഞ മാർക്കായിരുന്നു ലഭിച്ചത്.

മാർക്ക് നൽകുന്നതിന് തനിക്ക് അധികാരമുണ്ടെന്നു പറഞ്ഞ് പ്രിൻസിപ്പൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.വിദ്യാർഥിനിക്ക് ഇന്റേണൽ അസസ്മെന്റിൽ കുറഞ്ഞ മാർക്കായിരുന്നു ലഭിച്ചത്. മാർക്ക് നൽകുന്നതിന് തനിക്ക് അധികാരമുണ്ടെന്നു പറഞ്ഞ് പ്രിൻസിപ്പൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു

വൈദ്യുതി ബില്‍ കുടിശിക തീര്‍ക്കുന്നവര്‍ക്ക് സമ്മാനം: ലഭിക്കുക 10,000 രൂപ വരെ

വൈദ്യുതി ബില്‍ കുടിശിക തീര്‍ക്കുന്നവര്‍ക്ക് സമ്മാനം. ഒറ്റത്തവണ തീര്‍‍‍പ്പാക്കല്‍ പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ബോര്‍ഡിന്റെ സമ്മാനം ലഭിക്കുക.ഓരോ ഇലക്‌ട്രിക്കല്‍ സര്‍ക്കിളിനു കീഴിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപയോക്താവിനാണ് സമ്മാനം. പദ്ധതിയുടെ ഭാഗമായി അടച്ച ആകെ പലിശ തുകയുടെ 4% കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. 30 വരെ പണമടയ്ക്കുന്നവരുടെ നറുക്കെടുപ്പ് ഡിസംബര്‍ ആദ്യ വാരവും ഡിസംബറില്‍ പണമടയ്ക്കുന്നവരുടെ നറുക്കെടുപ്പ് ജനുവരി ആദ്യ വാരവും നടത്തും. https://ots.kseb.in എന്ന വെബ് പോര്‍‍ട്ടല്‍ വഴി കുടിശിക സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാനും പണമടയ്ക്കാനും കഴിയും.

You may also like

error: Content is protected !!
Join Our WhatsApp Group