Home Featured കർണാടക :വാട്സ്‌ആപ് വഴി മുത്തലാഖ് ചൊല്ലിയെന്ന് ഭാര്യയുടെ പരാതി;മലയാളി യുവാവിനെതിരെ കേസെടുത്തു

കർണാടക :വാട്സ്‌ആപ് വഴി മുത്തലാഖ് ചൊല്ലിയെന്ന് ഭാര്യയുടെ പരാതി;മലയാളി യുവാവിനെതിരെ കേസെടുത്തു

വാട്സ്‌ആപ് വഴി ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതി. തൃശൂര്‍ സ്വദേശി അബ്ദുല്‍ റഷീദിന് എതിരെ ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യ ജയനഗറിലെ യുവതിയാണ് സുള്ള്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ഏഴു വര്‍ഷം മുമ്ബ് വിവാഹിതരായ ദമ്ബതികള്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. ഗള്‍ഫില്‍ ജോലിചെയ്യുന്ന റഷീദ് രണ്ടു വര്‍ഷം മുമ്ബ് ഭാര്യയേയും കൊണ്ടുപോയിരുന്നു. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് വീട്ടില്‍ എത്തിച്ച്‌ ഭര്‍ത്താവ് തിരിച്ചുപോയി.

ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് തീര്‍ക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍, വാട്സ്‌ആപ് വഴി മുത്തലാഖ് ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സുള്ള്യ പൊലീസ് കേസെടുത്തു.

നടക്കേണ്ട സമയത്ത് വിവാഹം നടക്കും: അനിരുദ്ധുമായുള്ള വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച്‌ കീര്‍ത്തി സുരേഷ്

മലയാളികളുടെ പ്രിയതാരം കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.ഇന്ത്യയിലെ മുൻ നിര സംഗീത സംവിധായകരിലൊരാളായ അനിരുദ്ധ് ആണ് വരനെന്നുമുള്ള വാര്‍ത്ത നിഷേധിച്ചു കീര്‍ത്തിയുടെ പിതാവും നിര്‍മ്മാതാവുമായ ജി. സുരേഷ്‌കുമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കീര്‍ത്തിയും ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്.താനും അനിരുദ്ധും വിവാഹിതരാകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണ്. നടക്കേണ്ട സമയത്ത് വിവാഹം നടക്കുമെന്നും കീര്‍ത്തി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തോടായിരുന്നു വിവാഹ വാര്‍ത്തയെ കുറിച്ച്‌ കീര്‍ത്തി തുറന്നു പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group