ന്യൂഡൽഹി: തിരുവനന്തപുരം ലുലു മാൾ നിർമിച്ചത് തീര പരിപാലന നിയമം ലംഘിച്ചാണെന്നാരോപിച്ച് നൽകിയ ഹരജി സുപ്രീംകോടതി തള്ളി.വിവിധ ഘട്ടങ്ങളിൽ നടന്ന പരിശോധനകൾക്ക് ശേ ഷമുള്ള അനുമതികൾ മാളിനുണ്ടെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.2021 ആഗസ്റ്റ് 13ലെ കേരള ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചു.
2.32 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ലുലു മാളിന്റെ നിർമാണത്തിന് അനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത പരിശോധന അതോറിറ്റിക്ക് അധികാരമില്ലെന്നും തീ രദേശ പരിപാലന നിയമ പ്രകാരം മൂന്നാം കാറ്റഗറി പരിധിയിൽ വരുന്നതാണ് ലുലു മാൾ എന്ന കാര്യം ഹൈകോടതി പരിഗണിച്ചില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്തരം വിഷയങ്ങളിൽ പൊതുതാൽപര്യ ഹരജി അനുവദിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഹരജിക്കാരനായ എം.കെ. സലീമിനു വേണ്ടി അഭി ഭാഷകരായ അരിജിത് പ്രസാദ്, സുവിദത്ത് സുന്ദരം എന്നിവരും ലുലു മാളിനു വേണ്ടി അഭിഭാഷകരായ മു കുൾ റോഹതഗി, വി. ഗിരി, ഹാരിസ് ബീരാൻ എന്നിവരും ഹാജരായി.
എ 380 വിമാനത്തിന്റെ ബെംഗളൂരു സര്‍വീസുകള്‍ ഒക്ടോബര്‍ 30 മുതലെന്ന് എമിറേറ്റ്സ്
ഇന്ത്യയിലെ ബെംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഉടന്‍ തന്നെ എയര്‍ബസ് എ 380 ല്‍ പറക്കാന്‍ കഴിയുമെന്ന് എമിറേറ്റ്സ് പ്രസ്താവനയില്‍ പറഞ്ഞു.ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനമായ എ 380 ഉപയോഗിച്ച് ഷെഡ്യൂള്‍ഡ് പാസഞ്ചര്‍ സര്‍വീസ് നടത്തുന്ന ആദ്യ എയര്‍ലൈന്‍ കൂടിയാണിത്.
മുംബൈക്ക് ശേഷം എ 380 വിമാനം സര്‍വീസ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഡെസ്റ്റിനേഷനാണിത്. ബെംഗളൂരുവിലേക്കുള്ള ഈ വിമാനങ്ങള്‍ ഒക്ടോബര്‍ 30 മുതല്‍ സര്‍വീസ് ആരംഭിക്കും.