ബെംഗളൂരു: വ്യാപാരിയുടെ ഫോൺ ഹാക്കുചെയ്ത് ചിത്രങ്ങളും വിവരങ്ങളും ചേർത്തിയ 15 വായ്പാ ആപ്പുകളുടെപേരിൽ കേസ്.ബെംഗളൂരു ഈസ്റ്റ് സൈബർ ക്രൈം പോലീസാണ് ഈസിമണി, സാലറി പ്ലസ്, ഈസി ലോൺ, കാഷ് മി, പോക്കറ്റ് മി, ഗെറ്റ് റുപ്പീ, ഇൻ കാഷ്, മണി, റെയിൽബോ മണി, മാജിക് ലോൺ, ഹോം കാഷ്, ഷിന്നി ലോൺ, ഗൂ മണി, കൂൾ റുപ്പീ, നാൻ റുപ്പീ ലോൺ തുടങ്ങിയ ആപ്പുകൾക്കെതിരേ കേസെടുത്തത്. ബെംഗളൂരു സ്വദേശിയായ 43-കാരനായ വ്യാപാരിയുടെ പരാതിയെത്തുടർന്നാണ് നടപടി.മേയ് അഞ്ചിന് 15 ആപ്പുകളിൽ നിന്നായി ഒന്നരലക്ഷം രൂപ വ്യാപാരി കടമെടുത്തിരുന്നു.
ജൂൺ ആറിന് ഈ കടങ്ങൾ പലിശസഹിതം പൂർണമായും അടച്ചുതീർത്തു.എന്നാൽ തൊട്ടടുത്ത ദിവസം മുതൽ കൂടുതൽ പണം ആവശ്യപ്പെട്ട് ആപ്പുമായി ബന്ധപ്പെട്ടവർ വ്യാപാരിയെ വിളിച്ചുതുടങ്ങി. തുക അടയ്ക്കാൻ തയ്യാറാകാതിരുന്നതോടെ ഇദ്ദേഹത്തിന്റെ ഫോണിലെ ചിത്രങ്ങൾ മോഷ്ടിച്ച് മോർഫ് ചെയ്ത് സാമൂഹിക മാധ്യമഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയായിരുന്നു. വ്യാപാരിയുടെ ഫോണിലെ ചില നമ്പറുകളിലേക്കും ചിത്രങ്ങൾ അയച്ചുകൊടുത്തു. ചിത്രങ്ങൾ പ്രചരിക്കുന്ന വിവരം ചില ബന്ധുക്കളാണ് വ്യാപാരിയെ അറിയിച്ചത്.
ആപ്പുകളെ സംബന്ധിച്ചവിവരങ്ങൾ ശേഖരിച്ചുവരുകയാണെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും സൈബർ ക്രൈം പോലീസ് അറിയിച്ചു. ഇത്തരം ആപ്പുകളിൽനിന്ന് വായ്പയെടുക്കരുതെന്ന മുന്നറിയിപ്പും സൈബർ ക്രൈം പോലീസ് നൽകിയിട്ടുണ്ട്.
30 ലക്ഷത്തിന്‍റെ ഡയമണ്ട് മോതിരം ബ്യൂട്ടിപാര്‍ലറില്‍ മറന്നു; പരാതിയായപ്പോള്‍ ജീവനക്കാരി ടോയ്‍ലറ്റില്‍ ഉപേക്ഷിച്ചു
ബ്യൂട്ടിപാര്‍ലറില്‍ ഉപഭോക്താവ് മറന്നുവച്ച 30.69 ലക്ഷത്തിന്‍റെ വജ്ര മോതിരം പരാതിയായപ്പോള്‍ ജീവനക്കാരി ടോയ്‍ലറ്റില്‍ ഉപേക്ഷിച്ചു.ഹൈദരാബാദിലെ സ്‌കിൻ ആൻഡ് ഹെയര്‍ ക്ലിനിക്കിലെ ഒരു വനിതാ ജീവനക്കാരിയാണ് പിടിക്കപ്പെടുമെന്ന് ഭയന്ന് മോതിരം ടോയ്‍ലറ്റിലിട്ട് ഫ്ലഷ് ചെയ്തത്. അന്വേഷണത്തിനിടെ പ്ലംബറുടെ സഹായത്തോടെ കമോഡുമായി ബന്ധിപ്പിക്കുന്ന പൈപ്പ്ലൈനില്‍ നിന്ന് മോതിരം പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് ജീവനക്കാരിയെ മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ജൂബിലി ഹില്‍സിലെ ആഡംബര ക്ലിനികില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. മുടി മുറിക്കാനായി എത്തിയതായിരുന്നു യുവതി.
മുടി മുറിക്കുന്നതിനു മുന്‍പായി ആഭരണങ്ങള്‍ ഊരി മാറ്റണമെന്ന് ജീവനക്കാരി യുവതി തെറ്റിദ്ധരിപ്പിച്ച് മോതിരം ഊരി അവിടെയുള്ള പെട്ടിയില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ മുടി മുറിച്ചു കഴിഞ്ഞപ്പോള്‍ മോതിരത്തിന്‍റെ കാര്യം മറന്ന് യുവതി വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷമാണ് ക്ലിനിക്കില്‍ വെച്ച് മോതിരം മറന്നുപോയതായി പരാതിക്കാരി മനസ്സിലാക്കിയതെന്നും ജീവനക്കാരോട് അതിനെക്കുറിച്ച് അന്വേഷിക്കുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യുകയും മോതിരം മോഷ്ടിച്ചതായി ക്ലിനികിലെ ജീവനക്കാരി സമ്മതിക്കുകയും ചെയ്തു. പൊലീസിന്റെ പിടിയിലാകുമെന്ന് ഭയന്നാണ് മോതിരം ക്ലിനികിലെ ടോയ്‍ലറ്റില്‍ എറിഞ്ഞതെന്ന് യുവതി പറഞ്ഞു.