കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ്. ധര്‍മജന്‍ അടങ്ങുന്ന സംഘം നടത്തുന്ന ധര്‍മൂസ് ഫിഷ് ഹബിന്‍്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. ധര്‍മജനടക്കം 11 പേരെ പ്രതിയാക്കിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ധര്‍മജനാണ് കേസില്‍ ഒന്നാം പ്രതി. കോതമംഗലം സ്വദേശിയായ ആര്‍. ആസിഫലിയാണ് കേസിലെ പരാതിക്കാരന്‍.
*കർണാടക: അധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് ഡ്രസ് കോഡ് നടപ്പിലാക്കാൻ സർക്കാർ പദ്ധതിയിടുന്നു*
2019 നവംബറിലാണ് പരാതിക്ക് ആധാരമായ സംഭവങ്ങള്‍ നടക്കുന്നത്. ധര്‍മജന്‍്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മൂസ് ഷിഫ് ഹബ് എന്ന മത്സ്യവില്‍പന സ്ഥാപനത്തിന് കേരളത്തില്‍ പലയിടത്തും ബ്രാഞ്ചുകളുണ്ട്. ഈ രീതിയില്‍ കോതമംഗലത്ത് ഒരു ഫ്രാഞ്ചൈസി തുടങ്ങാനായാണ് പരാതിക്കാരന്‍ ലക്ഷ്യമിട്ടത്. ഇതിനായി 43 ലക്ഷം രൂപ കേസിലെ പ്രതികള്‍ക്ക് പലപ്പോഴായി നല്‍കിയെന്ന് പരാതിക്കാരന്‍ പറയുന്നു. 2019 നവംബറില്‍കരാര്‍ ഒപ്പിട്ട ശേഷം തുടര്‍ന്നുള്ള ആറു മാസത്തോളം കോതമംഗലത്തേക്ക് മീനുകള്‍ കൃത്യമായി എത്തിച്ചു. എന്നാല്‍ 2020 മാര്‍ച്ച് മുതല്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് സപ്ലൈ നിര്‍ത്തിയെന്നാണ് പരാതി.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ധര്‍മജനെതിരെ പരാതിയുമായി കോതമംഗലം സ്വദേശി കോടതിയെ സമീപിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടാണ് കോടതി ധര്‍മനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഐപിസി 406,402,32 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭഘട്ടത്തിലാണെന്നാണ് പൊലീസ് പറയുന്നത്.