മംഗളൂരു: അമിത വേഗത്തില്‍ ഓടിച്ചതിന് സ്വകാര്യ ബസ് ഡ്രൈവര്‍ക്കും അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതിന് മലയാളി സ്ത്രീക്കും എതിരെ മംഗളൂരു സൗത്ത് ട്രാഫിക് പൊലിസ് കേസെടുത്തു.മംഗളൂരു-മുടിപ്പു റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവര്‍ ത്യാഗരാജ്(49), കാസര്‍കോട് വൊര്‍ക്കാടിയിലെ ഐശുമ്മ(63) എന്നിവര്‍ക്ക് എതിരെയാണ് കേസ്.അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന് അപകടത്തില്‍ പെടുമായിരുന്ന സ്ത്രീയെ സമര്‍ഥമായി രക്ഷിച്ച ഡ്രൈവറെ നാട്ടുകാര്‍ പ്രശംസിക്കുന്നതിനിടെയാണ് ട്രാഫിക് പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച തവിടുഗോളി ബസ് സ്റ്റോപ്പിനടുത്ത് ഐശുമ്മ പരിസരം ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടക്കുകയായിരുന്നു. അതുവഴി വന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവര്‍ ഇടത്തോട്ട് വെട്ടിച്ച് സഡണ്‍ ബ്രേക്കിട്ടാണ് സ്ത്രീയെ രക്ഷിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഈ രംഗം പ്രചരിച്ചതോടെ ഡ്രൈവര്‍ക്ക് പ്രശംസയുമായി ആളുകള്‍ രംഗത്ത് വന്നു. അമിത വേഗത്തില്‍ ബസോടിച്ചു എന്നത് ശരിയല്ലെന്ന് ത്യാഗരാജ് അവകാശപ്പെട്ടു.
25 വര്‍ഷമായി ഡ്രൈവറായ താൻ 19 വര്‍ഷമായി ഈ റൂട്ടിലാണ്. ബസ് സ്റ്റോപ്പ് എത്താറാവുമ്ബോള്‍ അമിത വേഗത്തില്‍ ഓടിക്കാനാവില്ല. നിരോധിത മേഖലയില്‍ ഹോണടിച്ചു എന്നതാണ് കേസിന്നാധാരമായ മറ്റൊരു കുറ്റം. ആ സ്ത്രീയുടെ ജീവനായിരുന്നു അപ്പോള്‍ മുൻതൂക്കമെന്ന് ഡ്രൈവര്‍ പറഞ്ഞു.
മുഖ്യമന്ത്രി വിശ്രമത്തില്‍; ജൂണ്‍ 27 വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികള്‍ മാറ്റി വെച്ചു. വിദേശ പര്യടനം കഴിഞ്ഞ് എത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. അതിനാല്‍ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്.12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല.
കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളും ഓണ്‍ലൈനായാണ് നടന്നത്.30-ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി പി ജോയിക്കും പോലീസ് മേധാവി അനില്‍ കാന്തിനും പകരക്കാരെ നിയമിക്കുന്നത് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. 27-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിയമനങ്ങള്‍ തീരുമാനിക്കും.