കൊച്ചി: യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
‘ചട്ടമ്പി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നൽകിയ പരാതി. അഭിമുഖത്തിനിടെ യാതൊരു പ്രകോപനമില്ലാതെ തന്നോടും ക്യാമറ ക്രൂവിനോടും മോശമായി സംസാരിച്ചുവെന്നും മോശം വാക്കുകൾ ഉപയോഗിച്ചുവെന്നും പരാതിയിൽ പറയുന്നു. വനിത കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു.
പരാതിക്കാരിയുടെ മൊഴി നേരത്തെ തന്നെ പൊലീസ് എടുത്തിരുന്നു. വരും ദിവസങ്ങളിൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്നും പെലീസ് വ്യക്തമാക്കി.
അതേസമയം, ഇന്നാണ് ചട്ടമ്പി സിനിയുടെ റിലീസ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കുത് വൈകിട്ട് ആറ് മണിക്കാണ്. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച ചിത്രം 1990 കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. കറിയ ജോര്‍ജ് ആയി ശ്രീനാഥ് ഭാസി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ജോണ്‍ മുട്ടാറ്റില്‍ എന്നാണ്. ജോസ് രാജി ആയി മൈഥിലിയും എത്തുന്നു.
ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദരം, ചിലംബൻ, ആസിഫ് യോഗി, ജോജി, ബിസൽ, റീനു റോയ്, സജിൻ പുലക്കൻ, ഉമ, ജി കെ പന്നൻകുഴി, ഷൈനി ടി രാജൻ, ഷെറിൻ കാതറിൻ, അൻസൽ ബെൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന് ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിൻ്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്സ് ജോസഫ് ആണ്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി കര്‍ണാടക, നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. എന്‍ഐഎ റെയിഡിന് പിന്നാലെ കര്‍ണാടക പോലീസും പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
’18 ഇടങ്ങളില്‍ തിരച്ചില്‍ നടത്തി.15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏഴ്പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഞങ്ങളുടെ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്’. അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
കര്‍ണാടകയില്‍ ബെംഗളൂരു, മൈസൂരു, കലബുറഗി, ശിവമോഗ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലായത്.ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ, സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ 19 പേര് അറസ്റ്റിലായി.
അറസ്റ്റും പ്രതിഷേധവും
എന്‍ഐഎ അറസ്റ്റിന് പിന്നാലെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. നിരവധി പ്രദേശങ്ങളില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി.അറസ്റ്റിനെതിരെ ഹൂബ്ലിയില്‍ നടന്ന പ്രതിഷേധത്തില്‍ 50ലധികം പ്രവര്‍ത്തകര്‍ പിടിയിലായി. ഡക്കപ്പ സര്‍ക്കിളില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ എന്‍ഐഎയ്ക്കും ബിജെപി സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ച് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു.
സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളായ കാവൂര്‍ സ്വദേശി നവാസ്, ജോക്കാട്ടെ എ കെ അഷ്റഫ്, ഹാലേയങ്ങാടി സ്വദേശി മൊയ്തീന്, കങ്കനാടി സ്വദേശി അഷ്റഫ് എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതായി പോപ്പുലര്‍ ഫ്രണ്ട് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.
പിഎഫ്ഐക്കെതിരായ എന്‍ഐഎ നടപടി
കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാള്‍, എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലായി 93 സ്ഥലങ്ങളില്‍ നടത്തിയ പരിശോധന ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അറസ്റ്റെന്ന് എന്‍ഐഎ അറിയിച്ചു.
തീവ്രവാദത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനും ആയുധപരിശീലനം നല്‍കുന്നതിനും ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പിഎഫ്ഐ നേതാക്കളുടെയും അംഗങ്ങളുടെയും വീടുകളിലും ഓഫീസുകളിലുമാണ് പ്രധാനമായും പരിശോധന നടത്തിയത്. കോളേജ് പ്രൊഫസറുടെ കൈ വെട്ടല്‍, മറ്റ് മതവിശ്വാസികളായ സംഘടനകളുമായി ബന്ധമുള്ളവരെ കൊലപ്പെടുത്തല്‍, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമിട്ട് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ പിഎഫ്ഐ നടത്തുന്നതായി എന്‍ഐഎ പറഞ്ഞു.