Home Featured ബെംഗളൂരു : കാർ പൂളിങ് തുടരാം; അന്തിമ തീരുമാനം പത്തു ദിവസത്തിനകം.

ബെംഗളൂരു : കാർ പൂളിങ് തുടരാം; അന്തിമ തീരുമാനം പത്തു ദിവസത്തിനകം.

ബെംഗളൂരു : ഒരേ സ്ഥലത്തേക്ക് പോകേണ്ടവർ കാറിൽ നിരക്ക് പങ്കിട്ട് യാത്രചെയ്യുന്ന കാർപൂളിങ് ബെംഗളൂരുവിൽ തുടരാമെന്ന് ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു. സർവീസ് നടത്താൻ നിയമപരമായി അനുമതി തേടണം.കാർപൂളിങ് ആപ്പുകളുടെ കാര്യത്തിൽ പത്തുദിവസത്തിനകം തീരുമാനമെടുക്കുമെന്നും അതുവരെ കാർപൂളിങ് തുടരാമെന്നും മന്ത്രി വ്യക്തമാക്കി.ബെംഗളൂരുവിൽ കാർപൂളിങ് പാടില്ലെന്ന് കഴിഞ്ഞമാസം അവസാനം ഗതാഗതവകുപ്പ് അറിയിച്ചതിനെതിരേ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.വെള്ളനമ്പർ പ്ലേറ്റുകളുള്ള കാറുകൾ സർവീസിനായി ഉപയോഗിക്കുന്നതിനാൽ കാർപൂളിങ് ആപ്പുകൾ നിയമ വിരുദ്ധമാണെന്നായിരുന്നു ഗതാഗതവകുപ്പ് വ്യക്തമാക്കിയത്.

ഇ-സിഗററ്റ് കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമെന്ന് ആരോഗ്യമന്ത്രാലയം

ഇ-സിഗററ്റുകള്‍ കൈവശം സൂക്ഷിക്കുന്നത് ഇലക്‌ട്രോണിക് സിഗരറ്റ് നിരോധന നിയമത്തിന്റെ ലംഘനമാണെന്നും ശിക്ഷാര്‍ഹമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.സിഗററ്റിന്റെ ഉത്പാദനം, നിര്‍മാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വില്‍പ്പന, വിതരണം, സംഭരണം, പരസ്യം എന്നിവയുടെ നിരോധനവുമായി ബന്ധപ്പെട്ട നിയമം കര്‍ശനമായി നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ഡോ. പുല്‍കേഷ് കുമാര്‍ പറഞ്ഞു.പൊതുജനാരോഗ്യം മുൻനിര്‍ത്തിയും ജനങ്ങളെ അപകടങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനുമാണ് നിയമം നടപ്പാക്കിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. http://www.violation-reporting.in എന്ന വെബ്സൈറ്റില്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാം.

You may also like

error: Content is protected !!
Join Our WhatsApp Group