ബെംഗളൂരു: ബെംഗളൂരുവിൽ കാർ യാത്രക്കാരെ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ധപുരയിലായിരുന്നു സംഭവം. കാറിന്റെ ഡാഷ് ക്യാമിൽ ലഭിച്ച ദൃശ്യത്തിൽ പ്രതികൾ കാർ തടയുന്നതും കൈയേറ്റത്തിന് ശ്രമിക്കുന്നതും കാണാം. രണ്ടുപേർ ബൈക്കിലെത്തി കാർ തടഞ്ഞു നിർത്തി കാറിൽ അടിക്കുകയും ചില്ല് തകർക്കാൻ ശ്രമിക്കുകയുമായിരുന്നു.
ആദ്യം കൈയേറ്റത്തിന് ശ്രമിക്കുന്നതിനിടെ കാർ മുന്നോട്ടെടുത്ത് പോയെങ്കിലും പിന്നാലെയെത്തി തടയുകയായിരുന്നു. പ്രതികളെ പിന്നീട് വൈറ്റ്ഫീൽഡ് പോലീസ് അറസ്റ്റുചെയ്തു.നാനു വാച്ചിങ് എന്ന ട്വിറ്റർ പേജിലാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. ബന്ദിപ്പുരിൽ മലയാളി കുടുംബത്തിന്റെ കാർ തടഞ്ഞുനിർത്തി ഒരുസംഘമാളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. സംഭവത്തിൽ ബന്ദിപ്പുർ പോലീസ് കേസെടുത്തിട്ടുണ്ട്.
ഏക സിവില്‍ കോഡ്; ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും
കേന്ദ്ര സര്‍ക്കാരിന്റെ ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും.സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും. 15ാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്നാണ് ആരംഭിച്ചത്. 12 ദിവസം സമ്മേളിച്ച് 24നു സമ്മേളനം സമാപിക്കും.
ഏക സിവില്‍ കോഡ് വിഷയത്തില്‍ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസും പ്രത്യേകം പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതേസമയം, നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രമേയത്തെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നേരത്തെ, പൗരത്വ നിയമ ഭേദഗതി വിഷയത്തിലും കേരള നിയമസഭ സമാനരീതിയില്‍ പ്രമേയം പാസാക്കിയിരുന്നു.വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, മതനിന്ദ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവര്‍ക്കും ബാധകമായ പൊതുനിയമം നടപ്പാക്കാനാണ് ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത് എന്നാണ് കേന്ദ്രത്തിന്റെ വാദം.