ബെംഗളൂരു: ബെംഗളൂരുവിലെ സിലിക്കൺ സിറ്റിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ചൊവ്വാഴ്ച പുലർച്ചെ യശ്വന്ത്പൂർ മേൽപ്പാലത്തിൽ നിന്ന് അമിതവേഗതയിലെത്തിയ കാർ താഴെവീണാണ് അപകടം ഉണ്ടായത്. സേലം സ്വദേശി ശബരീഷ് (29) ആണ് മരിച്ചത്, ശങ്കര്‍ റാം, അനുശ്രീ, മിഥുൻ, മഞ്ജുനാഥ് എന്നിവർക്കാണ് പരിക്ക്.അമേരിക്കയിലേക്ക് പോകുന്നതിന് വിസ എടുക്കാൻ ബെംഗളൂരുവിലെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 29-കാരൻ ടെക്കി ആണ് മരിച്ചത്.
ടെക്കിയും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാൻ ഹോട്ടലിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്, കാറിലുണ്ടായിരുന്ന ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.ചൊവ്വാഴ്ച പുലർച്ചെ 3.50ന് യശ്വന്ത്പൂർ മേൽപ്പാലത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ കാർ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് മേൽപ്പാലത്തിലെ മീഡിയനിൽ ഇടിച്ചു. മേൽപ്പാലത്തിലെ കൊടും വളവിലാണ് അപകടമുണ്ടായത്.
യാത്രക്കാരിയായ സ്ത്രീ കാറിൽ നിന്ന് പുറത്തേക്കു തെറിച്ചു വീണു.വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു