ബെംഗളൂരു : സ്റ്റോപ്പിൽ ആളെയിറക്കാൻ നിർത്തിയ ബി.എം.ടി.സി. ബസിനുപിന്നിൽ കാറിടിച്ച് ഇരുവാഹനങ്ങളും കത്തി.ഡ്രൈവറുടെയും കണ്ടക്‌ടറുടെയും അവസരോചിതമായ ഇടപെടലിനെത്തുടർന്ന് ബസിലും കാറിലുമുണ്ടായിരുന്നവരെ പുറത്തിറക്കാൻ കഴിഞ്ഞതിനാലാണ് വലിയദുരന്തം ഒഴിവായത്. അപകടമുണ്ടാകുമ്പോൾ 30-ഓളം യാത്രക്കാർ ബസിലും നാലുപേർ കാറിലുമുണ്ടായിരുന്നു. യശ്വന്തപുരയിൽനിന്ന് നയന്തനഹള്ളിയിലേക്ക് പോകുകയായിരുന്നു ബസ്.ചന്ദ്ര ലേഔട്ട് ബസ് സ്റ്റോപ്പിൽ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. ആളെയിറക്കാൻ നിർത്തിയ ബസിനുപിറകിൽ പിന്നാലെവന്ന കാർ ഇടിച്ചുകയറുകയായിരുന്നു. ഇതോടെ കാറിന് തീപിടിച്ചു.
പിന്നീട് തീ ബസിന്റെ പിറകുവശത്തേക്കും പടർന്നു. അപകടം നടന്നയുടനെ ബസ് ഡ്രൈവറായ ഗൗരീശയും ഗിരിധറും ചേർന്ന് യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയദുരന്തം ഒഴിവാകുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.കാറിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമികനിഗമനം. സംഭവത്തിൽ ചന്ദ്ര ലേഔട്ട് പോലീസ് കേസെടുത്തു. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അതേസമയം, അപകടസമയത്ത് അവസരോചിതമായി ഇടപെട്ട ഡ്രൈവറെയും കണ്ടക്ടറെയും ബി.എം.ടി.സി. അധികൃതർ അനുമോദിച്ചു.
https://x.com/DarshanDevaiahB/status/1731552057704996992?s=20
ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാൻ പണമില്ല, വീട് പണയം വെച്ച് ബൈജു രവീന്ദ്രൻ
ജീവനക്കാർക്ക് ശമ്ബളം നല്‍കാൻ വീട് പണയപ്പെടുത്തി ബൈജു രവീന്ദ്രൻ. എഡ്‌ടെക് കമ്ബനിയായ ബൈജൂസ് കനത്ത സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നതിനായി പണം സ്വരൂപിക്കുന്നതിനായി തന്റെ വീടും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള വീടും പണയം വെച്ചതായാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകള്‍, എപ്സിലോണിലെ അദ്ദേഹത്തിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വില്ല എന്നിവ പണയപ്പെടുത്തിയതായാണ് സൂചന. 12 മില്യണ്‍ ഡോളര്‍ കടം വാങ്ങാൻ ഇവ ഈദ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണ്‍ പ്രൈവറ്റിലെ 15,000 ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാൻ ഫണ്ട് ഉപയോഗിച്ചു. അതേസമയം, ബൈജു രവീന്ദ്രനോ ബൈജൂസിന്റെ പ്രതിനിധികളോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത് .തുടക്കകാലത്ത് 2.200 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു ബൈജൂസ്. 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5-വര്‍ഷ വായ്പ എടുത്തത്. പിന്നീട് ബൈജൂസിന് പ്രതിസന്ധിയുടെ നാളുകളായിരുന്നു. ഒരു കാലത്ത് ഇന്ത്യയുടെ കുതിച്ചുയരുന്ന സ്റ്റാര്‍ട്ടപ്പ് സമ്ബദ്‌വ്യവസ്ഥയുടെ പ്രധാന ചിഹ്നമായി എടുത്തുകാണിച്ചിരുന്നത് ബൈജൂസിനെയായിരുന്നു. കോവിഡിന് ശേഷം ഓണ്‍ലൈൻ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് തിരിച്ചടിയായത്.
കഴിഞ്ഞ ദിവസം, ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണില്‍ താഴെയായി കുറച്ചു. 2022 ജൂലൈയില്‍ 22.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പായിരുന്നു ബൈജൂസ്. അതില്‍ നിന്ന് 86% കുറവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത് . കഴിഞ്ഞ വര്‍ഷം, പ്രോസസും ബ്ലാക്ക്‌റോക്കും ഉള്‍പ്പെടെയുള്ള ഓഹരി ഉടമകള്‍ ബൈജുസിന്റെ മൂല്യം മാര്‍ച്ചില്‍ 11 ബില്യണ്‍ ഡോളറായും മേയില്‍ 8 ബില്യണ്‍ ഡോളറായും ജൂണില്‍ 5 ബില്യണ്‍ ഡോളറായും വെട്ടിച്ചുരുക്കിയിരുന്നു